Friday, 18th October 2024

തിരുവനന്തപുരം ജില്ലയില്‍ ഫിഷറീസ് വകുപ്പും പട്ടികവര്‍ഗ വികസന വകുപ്പും സംയുക്തമായി ഉള്‍നാടന്‍ മത്സ്യകൃഷിയുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന മീഡിയം സ്‌കെയില്‍ ഓര്‍ണമെന്റല്‍ ഫിഷ് റിയറിങ് യൂണിറ്റ് എന്ന ഘടകപദ്ധതിയിലേക്ക് പട്ടികവര്‍ഗ വിഭാഗത്തിലുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 100% സബ്‌സിഡി ലഭിക്കുന്ന പദ്ധതിയുടെ യൂണിറ്റ് കോസ്റ്റ് 8 ലക്ഷം രൂപയാണ്. താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയാറാക്കി.അപേക്ഷകള്‍ കമലേശ്വരത്തുള്ള ഫിഷറിസ് ഡെപ്യൂട്ടി ഡയറക്ടര്‍ (മേഖല) ഓഫീസില്‍ ജൂലൈ 30നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2450773 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *