വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും കാലമായ പൊന്നിന്‍ ചിങ്ങമാസത്തില്‍ നമ്മുടെ കാര്‍ഷിക പൈതൃകത്തെയും കാര്‍ഷിക സംസ്‌കൃതിയെയും വരും തലമുറയ്ക്ക് നേരിട്ട് കാണാനും അനുഭവിക്കാനും അവസരം ഒരുക്കുകയാണ് എറണാകുളം ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന കൃഷിവകുപ്പിന്റെ ഒക്കല്‍ സംസ്ഥാന വിത്തുല്‍പാദന കേന്ദ്രം. ഓഗസ്റ്റ് മാസം 29, 30, 31 തീയതികളില്‍ കാര്‍ഷിക പ്രദര്‍ശന വിപണന മേള ഒക്കല്‍ ഫാം ഫെസ്റ്റ്’ നടത്തുന്നു. കാലാവസ്ഥ സൗഹൃദ ജീവിതശൈലി കെട്ടിപ്പടുക്കുവാന്‍ ജനപങ്കാളിത്തം ഉറപ്പാക്കേണ്ടതുണ്ട്. ഈ സന്ദേശം ഉള്‍ക്കൊണ്ടു കൊണ്ട് ആണ് ഈ മേള സംഘടിപ്പിക്കുന്നത്. വിവിധ കാര്‍ഷിക പ്രശ്‌നങ്ങളെ കുറിച്ചുള്ള സെമിനാറുകളും കാര്‍ഷികസംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രായോഗിക ക്ലാസുകളും, പ്രകൃതി സംരക്ഷണം, കൃഷിയും കാലാവസ്ഥയും, ജൈവവൈവിധ്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ചലച്ചിത്രപ്രദര്‍ശനവും, കാര്‍ഷിക ക്വിസ് എന്നീ വിവിധ ആകര്‍ഷക വിഭവങ്ങള്‍ മേളയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നു. പ്രസ്തുത മേളയില്‍ കാലാവസ്ഥ സൗഹൃദ ജീവിതശൈലി എന്ന ആശയം അടിസ്ഥാനമാക്കി വിദ്യാര്‍ഥികളുടെ എക്‌സിബിഷന്‍ നടത്തുന്നു.
Thursday, 10th July 2025
Leave a Reply