ചൂടുകൂടിയസമയങ്ങളില്‍ കൃഷിപ്പണികള്‍ ചെയ്യുമ്പോള്‍ സൂര്യപ്രകാശം ശരീരത്തില്‍ നേരിട്ട് പതിക്കാതെ നോക്കുന്നതുവഴി സൂര്യതാപത്തില്‍നിന്നും രക്ഷനേടാം. വെയിലത്ത് പുറത്തിറങ്ങേണ്ടി വന്നാല്‍ തൊപ്പി, കുട എന്നിവ ഉപയോഗിക്കുക. ശരീരത്തിന്റെ നിര്‍ജലീകരണം തടയാന്‍ ഇടക്കിടക്ക് ധാരാളം ശുദ്ധജലം കുടിക്കുക, തണ്ണീര്‍മത്തന്‍, ഓറഞ്ച്, മുന്തിരി എന്നീ ഫലങ്ങളും, ചെറുനാരങ്ങ, നെല്ലിക്ക, ആപ്പിള്‍ എന്നീഫലങ്ങളുടെ പാനീയങ്ങളിലും ദാഹംശമിപ്പിക്കാന്‍ ഒരു പരിധിവരെ നല്ലതാണ്. വരണ്ട കാലാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ വിളകള്‍ക്ക് ശക്തിയായ സൂര്യപ്രകാശം ഇല്ലാത്തപ്പോള്‍ മാത്രം ആവശ്യാനുസരണം ജലസേചനംകൊടുക്കുകയും, മണ്ണില്‍ ആവശ്യത്തിന് ഈര്‍പ്പം ഉണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക. കണികാജലസേചനത്തിലൂടെ ജലനഷ്ട്ടം ഒരുപരിധിവരെ കുറക്കാനാകും. ചൂടില്‍ നിന്നും സംരക്ഷിക്കാന്‍ തെങ്ങ്, വാഴ, കമുക് എന്നിവയുടെ തടത്തില്‍ പുതയിടുന്നത് നല്ലതാണ്. ചൂടുകൂടിയ അന്തരീഷസ്ഥിതി തുടരുന്ന കാരണം വിളകളില്‍ ഇലപ്പേന്‍, വെള്ളീച്ച എന്നീ നീരൂറ്റികുടിക്കുന്ന പ്രാണികളുടെ ഉപദ്രവം കൂടാന്‍ ഇടയുള്ളതിനാല്‍ രണ്ടുശതമാനം വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി എമല്‍ഷന്‍ ഇലയുടെ മുകളിലും അടിയിലും വീഴത്തക്കവണ്ണം രണ്ടാഴ്ച്ച ഇടവിട്ടു തളിച്ചുകൊടുക്കുക. വളര്‍ത്തുപക്ഷി മൃഗാധികള്‍ക്കു ആവ്യശ്യത്തിനു ശുദ്ധജലം നല്‍കണം, വെയിലില്‍ നിന്നും ചൂടില്‍ നിന്നും സംരക്ഷണം നല്‍കണം. താമസ സ്ഥലത്ത് വേണ്ടത്ര വായുസഞ്ചാരം ക്രമീകരിക്കണം.
Monday, 2nd October 2023
Leave a Reply