പീലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഉല്‍പാദിപ്പിച്ച സങ്കരയിനം തെങ്ങിന്‍ തൈകളും, നാടന്‍ തെങ്ങിന്‍ തൈകളും, കവുങ്ങിന്‍ തൈകളും വില്‍പനക്ക് തയ്യാറായിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ കേന്ദ്രത്തിലെ സെയില്‍സ് കൗണ്ടറില്‍ തൈകള്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2260632, 8547891632 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.…
പച്ചക്കറി വിത്തുകള്‍ വില്‍പ്പനയ്ക്ക്
Published on :കാര്‍ഷിക സര്‍വ്വകലാശാല കാര്‍ഷിക കോളേജ്, വെള്ളാനിക്കര പച്ചക്കറി ശാസ്ത്ര വിഭാഗത്തില്‍ അരുണ്‍, രേണുശ്രീ ഇനത്തില്‍പ്പെട്ട ചീര, ലോല, ഗീതിക, കാശികാഞ്ചന്‍, വൈജയന്തി, അനശ്വര ഇനത്തില്‍പ്പെട്ട പയര്‍, പ്രീതി പാവല്‍, ഉജ്ജ്വല മുളക് , ഹരിത, സൂര്യ ഇനത്തില്‍പ്പെട്ട വഴുതന, അര്‍ക്ക അനാമിക, അരുണ ഇനത്തില്‍പ്പെട്ട വെണ്ട എന്നിവയുടെ വിത്തുകള്‍ വില്‍പ്പനക്ക് തയ്യാറാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക …
തീരമൈത്രി പദ്ധതിയില്‍ അപേക്ഷിക്കാം
Published on :സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) തീരമൈത്രി പദ്ധതിയിലൂടെ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് രൂപീകരിക്കുന്നതിന് മത്സ്യക്കച്ചവടം, ഉണക്ക മീന്‍ക്കച്ചവടം, പീലിംഗ് തുടങ്ങിയ മേഖലകളില്‍ തൊഴില്‍ ചെയ്യുന്ന മത്സ്യത്തൊഴിലാളി വനിതകളടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പലിശയ്ക്ക് കടമെടുത്ത് മത്സ്യക്കച്ചവടം ചെയ്യുന്ന മത്സ്യത്തൊഴിലാളി സ്ത്രീകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അപേക്ഷകര്‍ എഫ്.എഫ്.ആര്‍-ല്‍ …
ശീതകാല പച്ചക്കറി കൃഷി’ : സൗജന്യ ഓണ്‍ലൈന്‍ പരിശീലനം
Published on :കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന ‘ശീതകാല പച്ചക്കറി കൃഷി’ എന്ന വിഷയത്തിലെ സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ പുതിയ ബാച്ച് 2024 ഓഗസ്റ്റ് 6 ന് ആരംഭിക്കുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാല ശാസ്ത്രജ്ഞര്‍ കൈകാര്യം ചെയ്യുന്ന ഈ കോഴ്‌സില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ ഓഗസ്റ്റ് 5 നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫൈനല്‍ പരീക്ഷ പാസ്സാവുന്ന …
റബ്ബര്‍ബോര്‍ഡ് പ്രത്യേക പരിശീലനം
Published on :റബ്ബറുത്പന്നങ്ങളുടെ വിശകലനം, റിവേഴ്‌സ് എഞ്ചിനീയറിങ് എന്നിവയില്‍ റബ്ബര്‍ബോര്‍ഡ് പ്രത്യേക പരിശീലനം നല്‍കുന്നു. ഉയര്‍ന്ന നിലവാരമുള്ള ഉപകരണങ്ങളുടെയും രാസവസ്തുക്കളുടെയും സഹായത്തോടെ റബ്ബറുത്പന്നങ്ങള്‍ വിശകലനം ചെയ്യല്‍, പോളിമറുകളെ തിരിച്ചറിയല്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരിശീലനം ജൂലൈ 22 മുതല്‍ 26 വരെ കോട്ടയത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ വച്ച് നടക്കും. റബ്ബര്‍വ്യവസായം, ആര്‍&ഡി സ്ഥാപനങ്ങള്‍, ഡിഫന്‍സ് …





