കേന്ദ്രസര്‍ക്കാര്‍ 2022 ഒക്‌ടോബര്‍ 21-ന് ഗ്ലൈഫോസേറ്റ് കളനാശിനിയുടെ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്തും ഇത് കര്‍ശനമായി നടപ്പിലാക്കുവാന്‍ ജില്ലയിലെ ഇന്‍സെക്റ്റിസൈഡ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കൃഷി ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഗ്ലൈഫോസേറ്റിന്റെ ഉപയോഗം പെസ്റ്റ് കണ്‍ട്രോള്‍ ഓപ്പറേറ്റര്‍ മുഖേന മാത്രമായും, ഇതിന്റെ വിതരണം കൃഷിവകുപ്പിന്റെ അംഗീകൃത ഡീലര്‍മാര്‍ വഴി മാത്രമായും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നിലവില്‍ ഡീലര്‍മാരുടെ കൈവശമുളള ഗ്ലൈഫോസേറ്റ്, അനുബന്ധ കീടനാശിനികള്‍ എന്നിവയുടെ കണക്കെടുക്കുന്നതിനും കൃഷിഡയറക്ടര്‍ ജില്ലാ ഇന്‍സെക്റ്റിസൈഡ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Tuesday, 3rd October 2023
Leave a Reply