കഴിഞ്ഞ രണ്ട് ആഴ്ചയായി അനുഭവപ്പെടുന്ന കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രകൃതി ക്ഷോഭത്തില്‍ വയനാട് ജില്ലയില്‍ വ്യാപകമായുണ്ടായ കൃഷി നാശനഷ്ടം വിലയിരുത്തുന്നതിനും തല്‍സ്ഥിതി റിപ്പോര്‍ട്ട് ചെയ്യുന്നതിനും മറ്റു നടപടികള്‍ ത്വരിതപ്പെടുത്താനുമായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി കൃഷിമന്ത്രി പി.പ്രസാദ് അറിയിച്ചു. കര്‍ഷകര്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ ആവശ്യമായ സഹായം എത്തിക്കുന്നതിന് കൃഷി ഉദ്യോഗസ്ഥര്‍ ഏത് സമയത്തും ജാഗരൂകരായിരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി.
Monday, 20th March 2023
Leave a Reply