Sunday, 29th November 2020

 

തൃശൂർ:  കാർഷിക ഉല്പന്നങ്ങളുടെ   മൂല്യവര്‍ദ്ധനവിനും അതുവഴി കര്‍ഷക സംരംഭകത്വം വളര്‍ത്താനും നിര്‍ണായകമായ പങ്ക് വഹിക്കുന്ന  വൈഗ(VALUE ADDITION FOR INCOME GENERATION IN AGRICULTURE) യുടെ മൂന്നാം പതിപ്പായ  കൃഷി ഉന്നതി മേള 2018  ഡിസംബര്‍ 27ന് തൃശൂർ തേക്കിൻകാട് മൈതാനിയിൽ  ആരംഭിക്കും.

ആറോളം വിദേശ രാജ്യങ്ങളിലെയടക്കം ഇന്ത്യയിലെ കാര്‍ഷിക മേഖലയിലെ പരിച്ഛേദമായിരിക്കും തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന വൈഗ. പ്രളയാനന്തര കേരള പുനര്‍ നിര്‍മ്മാണത്തില്‍ കേരളത്തിന്റെ കാര്‍ഷിക മേഖലയിലെ പങ്കാണ് ഈ മേളയിലെ പ്രധാന ചര്‍ച്ചാ വിഷയം.



ഇന്ത്യയിലെ  വിവിധ  സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ,ICAR,APEDA,NIST,KAU,NRCB,IIFT,ICRISAT,CIFT,IIHR,IISAR എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍  ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും.

പ്രളയാനന്തര കാര്‍ഷിക ഭൂമികയില്‍ രാമച്ചത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനെ പറ്റി മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളുടെ തുടര്‍ച്ചയായി ഈ മേഖല പ്രത്യേകം ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഹോം അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിലെ ശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ ചന്ദന്‍ ഘോഷ് മേളയില്‍ പങ്കെടുക്കുന്നുണ്ട്.

കാര്‍ഷിക മേഖലയിലെ 350 ഓളം മൂല്യവര്‍ദ്ധന സംരംഭകരുടെ സ്റ്റാളുകളും വിവിധ സെമിനാറുകളും മേളയുടെ ഭാഗമായി ഉണ്ടാകും. ഇന്ന്  രാവിലെ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം മേള ഉദ്ഘാടനം ചെയ്യും.30-ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *