Friday, 19th April 2024

കൃഷിവകുപ്പിന്റെ വിപണി ഇടപെടല്‍ നടപടിയുടെ ഭാഗമായി ഓണം സീസണില്‍ ഇത്തവണ 2010 നാടന്‍ കര്‍ഷക ചന്തകള്‍ സജ്ജീകരിക്കണമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. കൃഷിവകുപ്പിന്റെ ഒപ്പം ഹോര്‍ട്ടികോര്‍പ്പും വി എഫ് പി സി കെ യും സംയുക്തമായാണ് വിപണികള്‍ സംഘടിപ്പിക്കുന്നത്. കൃഷി വകുപ്പിന്റെ 1350 കര്‍ഷക ചന്തകളും ഹോര്‍ട്ടികോര്‍പ്പിന്റെ 500 ചന്തകളും വി എഫ് പി സി കെ യുടെ 160 ചന്തകളുമാണ് സംസ്ഥാനമൊട്ടാകെ സെപ്റ്റംബര്‍ 4 മുതല്‍ 7 വരെയുള്ള നാല് ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുക. കര്‍ഷക ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ സെപ്റ്റംബര്‍ മൂന്നിന് വൈകുന്നേരം തിരുവനന്തപുരത്തെ ഹോര്‍ട്ടികോര്‍പ്പ് വിപണിയില്‍ വച്ച് നിര്‍വഹിക്കും. കൃഷിവകുപ്പിന്റെ കീഴിലുള്ള ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം രൂപീകൃതമായ കൃഷി കൂട്ടങ്ങള്‍, ഏകതയുടെ ക്ലസ്റ്ററുകള്‍, എക്കോ ഷോപ്പുകള്‍, ബ്ലോക്ക് ലെവല്‍ ഫെഡറേറ്റഡ് ഓര്‍ഗനൈസേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് കൃഷിഭവന്‍ തലത്തില്‍ വിപണികള്‍ സംഘടിപ്പിക്കുക. കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിക്കുന്ന പച്ചക്കറികള്‍ പൊതു വിപണിയിലെ വിലയേക്കാള്‍ 10% അധികം വില നല്‍കി സംഭരിക്കുകയും ഓണവിപണികളിലൂടെ വില്‍പന നടത്തുമ്പോള്‍ പൊതുവിപണിയിലെ വില്‍പന വിലയേക്കാള്‍ 30% കുറഞ്ഞ വിലയ്ക്ക് ഇത് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതുമാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *