വരണ്ട അന്തരീക്ഷസ്ഥിതി തുടരുന്നതിനാല്‍ തക്കാളിയില്‍ വെളളീച്ചയുടെ ആക്രമണം കാണാന്‍ സാധ്യതയുണ്ട്. ഇത് നിയന്ത്രിക്കാനായി 2 ശതമാനം വീര്യമുളള വേപ്പെണ്ണ വെളുത്തുളളളി മിശ്രിതം ഇലയുടെ അടിഭാഗത്ത് പതിയത്തക്ക വിധം 10 ദിവസം ഇടവേളകളിലായി ആവര്‍ത്തിച്ച് തളിക്കുക. ആക്രമണം രൂക്ഷമാണെങ്കില്‍ തൈയാമീതോക്‌സാം 4 ഗ്രാം പത്ത് ലിറ്റര്‍ വെളളത്തില്‍ കലക്കി തളിക്കുക.
മഞ്ഞുകാലത്ത് പച്ചക്കറികളില്‍ ചൂര്‍ണ്ണപൂപ്പ് രോഗം കാണാന്‍ സാധ്യതയുണ്ട്. ഇതിനു മുന്‍കരുതലായി 20 ഗ്രാം ട്രൈക്കോഡെര്‍മ ഒരു ലിറ്റര്‍ വെളളത്തില്‍ ചേര്‍ത്ത് കുളിര്‍ക്കെ തളിക്കുക.
Tuesday, 30th May 2023
Leave a Reply