
പയറിന്റെ കായ്കളില്‍ നിന്ന് നീരൂറ്റിക്കുടിച്ച് വളര്‍ച്ച മുരടിപ്പിക്കുന്നു. ചാഴിയെ നിയന്ത്രിക്കാനുള്ള പ്രധാനപ്പെട്ട മാര്‍ഗ്ഗങ്ങള്‍
1. വേപ്പ് അധിഷ്ഠിത കീടനാശിനികള്‍ 5% വീര്യത്തില്‍ സ്‌പ്രേ ചെയ്യുക.
2. മത്തി അമിനോ അമ്ലം തയ്യാറാക്കി 3 മില്ലി ഒരു ലിറ്റര്‍ വെള്ളമെന്ന തോതില്‍ തളിക്കുക.
3. ഉണക്കമീന്‍ വെള്ളത്തിലിട്ട് കുതിര്‍ത്ത് അതിന്റെ തെളി എടുത്ത് ഇലകളിലും ഇളംതണ്ടിലും സ്‌പ്രേ ചെയ്യുക. ഇതിന്റെ മണംകൊണ്ട് ചാഴിയുടെ ശല്യം കുറയും.
4. ബിവേറിയ വാസിയാന എന്ന മിത്രകുമിള്‍ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളമെന്ന തോതില്‍ സ്‌പ്രേ ചെയ്യുക
Leave a Reply