വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി
മണ്ഡലത്തിലെ സ്‌കൂളുകൾ കേരളപ്പിറവി ദിനമായ 2018 നവംബർ 1 ന് ഹരിത
വിദ്യാലയങ്ങളാക്കുന്നതിനുളള പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
ഹരിതകേരളം മിഷൻ വിഭാവനം ചെയ്യുന്ന വൃത്തി, വെളളം, വിളവ് എന്ന
ആശയത്തിലധിഷ്ടിതമായാണ് ലക്ഷ്യം കൈവരിക്കുന്നത്. ഹരിതകേരളം
മിഷൻ, സംസ്ഥാന ഭൂവിനിയോഗ ബോർഡ്, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങൾ, ശുചിത്വ മിഷൻ, ഹോർട്ടികൾച്ചർ മിഷൻ, കൃഷി
വകുപ്പ് എന്നിവയുടെ സംയുക്തസംരംഭമായാണ് ഹരിതവിദ്യാലയങ്ങൾ
രൂപീകരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു നിയോജക
മണ്ഡലത്തിലെ മുഴുവൻ സ്‌കൂളുകളും ഇത്തരമൊരു പ്രവർത്തനവുമായി
മുന്നോട്ടു പോകുന്നത്. സ്‌കൂളിൽ ലഭിക്കുന്ന മഴവെളളം പരമാവധി ശേഖരിച്ച്
ഭൂഗർഭ ജലമാക്കിയും സൂകൂളുകളിൽ ഉാകുന്ന മാലിന്യങ്ങൾ
അതാതിടങ്ങളിൽ സംസ്‌കരിച്ചും കുട്ടികളിൽ കൃഷിയോടുളള താല്പര്യം
ഉാക്കിയും ഓരോ സ്‌കൂളും ഹരിത വിദ്യാലയമാക്കുന്നതിനുളള
പരിശ്രമമാണ് നടന്നുവരുന്നത്.
നിയോജകമണ്ഡലതല ഹരിതവിദ്യാലയം പ്രഖ്യാപനം കേരപ്പിറവി
ദിനമായ ഇന്ന് രാവിലെ 9.30 ന് പേയാട് സെന്റ് സേവിയേഴ്‌സ് സ്‌കൂളിൽ വച്ച്
എം.എൽ.എ. ഐ.ബി. സതീഷിന്റെ അദ്ധ്യക്ഷതയിൽ കൃഷി വകുപ്പ് മന്ത്രി
അഡ്വ. വി. എസ്. സുനിൽകുമാർ നിർവ്വഹിക്കുന്നതാണ്. ചടങ്ങിൽ വിളപ്പിൽ
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അനിൽകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
വി.കെ.മധു, നവകേരളം മിഷൻ കോർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, വിക്‌ടേഴ്‌സ്
ചാനൽ ഡയറക്ടർ മുരുകൻ കാട്ടാക്കട, കൃഷിവകുപ്പ് ഡയറക്ടർ ഡോ. പി.കെ.
ജയശ്രീ ഐ.എ.എസ്, ശുചിത്വമിഷൻ ഡയറക്ടർ ഡോ. ആർ അജയകുമാർ
വർമ്മ, സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ ഡയറക്ടർ ജസ്റ്റിൻ മോഹൻ
ഐ.എഫ്.എസ്, ഭൂവിനിയോഗ ബോർഡ് കമ്മീഷണർ എ. നിസ്സാമുദ്ദീൻ,
എനർജി മാനേജ്‌മെന്റ് സെന്റർ ഡയറക്ടർ കെ.എം. ധരേശൻ ഉണ്ണിത്താൻ
തുടങ്ങിയവർ പങ്കെടുക്കും.
Leave a Reply