Friday, 19th April 2024

ആനന്ദ് മാതൃകാ ക്ഷീരസംഘങ്ങൾക്ക് ഐ .എസ് .ഒ. . 2200:2005 സർട്ടിഫിക്കറ്റ് വിതരണം ഇന്ന്.

Published on :
മലബാർ മേഖലാ യൂണിയനിലെ തിരഞ്ഞെടുക്കപ്പെട്ട ആനന്ദ് മാതൃകാ
ക്ഷീരസംഘങ്ങൾക്ക് ഐ.എസ്.ഒ.  2200:2005 അംഗീകാരം ലഭിച്ചതിനെ തുടർന്ന്
സംഘങ്ങൾക്കുളള സർട്ടിഫിക്കറ്റ് കൈമാറ്റം ബുധനാഴ്ച 
വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം വഴുതക്കാടുളള കെ.ടി.ഡി.എഫ്.സി
ഹാളിൽ  മിൽമ ചെയർമാൻ പി.ടി. ഗോപാലക്കുറുപ്പിന്റെ അദ്ധ്യക്ഷതയിൽ
ചേരുന്ന യോഗത്തിൽ വച്ച് വനം, ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി
അഡ്വ. കെ. രാജു നിർവ്വഹിക്കും.

പ്രളയം തളർത്തിയ ക്ഷീരകർഷകർക്ക് കൈത്താങ്ങായി പശുക്കളെ നൽകി ഡൊണേറ്റ് എ കൗ പദ്ധതി

Published on :
പ്രളയം തകർത്ത വയനാടിന് കൈത്താങ്ങായി പശുക്കുട്ടികളെയും പശുക്കളെയും സ്പോൺസർ ചെയ്ത് കൂടുതൽ പേർ രംഗത്ത് വന്നു. 
ബാംഗ്ലൂർ ആസ്ഥാനമായിട്ടുള്ള 'റീച്ചിംഗ് ഹാൻഡ്‌സ്' എന്ന സംഘടന 'വീ ഫോർ വയനാട്', 'ഡൊണേറ്റ് എ കൗ' ക്യാമ്പയിനുകളുമായി സഹകരിച്ചാണ് 100 കന്നുകുട്ടികളെ വിതരണം ചെയ്യാൻ  വയനാട്ടിൽ  എത്തിച്ചത്. 
 ആദ്യഘട്ടമായി 16 കന്നുകുട്ടികൾ പടിഞ്ഞാറത്തറ പഞ്ചായത്തിലെ 16 കർഷക കുടുംബങ്ങൾക്ക്