റബ്ബര്‍ബോര്‍ഡിലെ ഇലക്ട്രാണിക് ഡേറ്റ പ്രോസസിംഗ് ഡിവിഷനില്‍ പ്രോഗ്രാമര്‍ ആയി താത്കാലികാടിസ്ഥാനത്തില്‍ നിയമനത്തിന് വാക്ക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. അപേക്ഷകര്‍ക്ക് എഞ്ചിനീയറിംഗ് (കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.റ്റി) ബിരുദം അഥവാ എം.സി.എ. ബിരുദം ഉണ്ടായിരിക്കണം. കോട്ടയത്തുളള രണ്ട് ഒഴിവുകളിലേക്കാണ് നിയമനം. അപേക്ഷകര്‍ക്ക് 2021 ജനുവരി 1-ന് 28 വയസ്സ് കഴിയുവാന്‍ പാടില്ല. താല്പര്യമുളളവര്‍ നാളെ (ഒക്‌ടോബര്‍ 20=ന്) രാവിലെ 10 മണിക്ക് കോട്ടയത്തുളള റബ്ബര്‍ബോര്‍ഡിന്റെ കേന്ദ്ര ഓഫീസില്‍ വയസ്സ്, വിദ്യാഭ്യാസയോഗ്യത, പ്രവര്‍ത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്നതിനുളള ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡെപ്യൂട്ടി ഡയറക്ടര്‍ മുന്‍പാകെ ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2301231 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
Monday, 29th May 2023
Leave a Reply