മഴക്കാലത്ത് ബാക്ടീരിയ മൂലം ഇഞ്ചിയില്‍ കണ്ടുവരുന്ന പ്രധാന രോഗമാണ് വാട്ടരോഗം. ചെടികള്‍ പെട്ടെന്ന് വാടുകയും കടചീയുകയും ചെയ്യുന്നതാണ് ഇതിന്റെ ലക്ഷണം. പച്ചവാട്ടം എന്നറിയപ്പെടുന്ന ഈ രോഗം നിയന്ത്രിക്കുന്നതിനായി ആദ്യം രോഗം ബാധിച്ചവ പിഴുത് മാറ്റിയശേഷം കുമ്മായം സെന്റൊന്നിന് 2.5 കിലോ വീതം ഇടണം. ഒരാഴ്ച കഴിഞ്ഞ് ഒരു കിലോഗ്രാം സ്യൂഡോമോണാസ് 20 കിലോഗ്രാം ഉണങ്ങിയ ചാണകപ്പൊടി അല്ലെങ്കില്‍ 20 കിലോ മണലുമായി ചേര്‍ത്ത് രോഗം ബാധിച്ച തടങ്ങളിലും അതിനുശേഷം ചുറ്റുമുളള തടങ്ങളിലും ഇട്ട് കൊടുക്കണം.
Tuesday, 31st January 2023
Leave a Reply