കേരള സര്‍ക്കാറിന്റെ മുന്നാം നൂറുദിന പരിപാടിയുടെ ഭാഗമായി കൃഷി വകുപ്പ് കേരളത്തിലെ കര്‍ഷക ഗ്രൂപ്പുകള്‍ക്ക് സബ്‌സിഡിയില്‍ വിതരണം ചെയ്യുന്ന ഡ്രോണുകളുടെയും കാര്‍ഷിക യന്ത്രങ്ങളുടേയും സംസ്ഥാനതല വിതരണോദ്ഘാടനം മാനന്തവാടി വള്ളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ വൈകിട്ട് 3 മണിക്ക് മാനന്തവാടി എം.എല്‍.എ. ഒ.ആര്‍ കേളുവിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഇന്ന് നിര്‍വ്വഹിക്കും. പരിപാടിയോടനുബന്ധിച്ച് (09.05.2023) ഉച്ചക്ക് 1 മണി മുതല്‍ യുവകര്‍ഷകര്‍ക്കായി നൂതന കാര്‍ഷിക യന്ത്രങ്ങളെപ്പറ്റിയും നൂതന ജലസേചനരീതികളെപ്പറ്റിയുമുള്ള സെമിനാറും, ചര്‍ച്ചയും സംഘടിപ്പിക്കുന്നു. കൂടാതെ ഉദ്ഘാടന ദിവസം പരിപാടിയില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കുമായി നറുക്കെടുപ്പിലൂടെ 4 ലക്ഷം രൂപ വിലമതിക്കുന്ന നാല്‍പതിലധികം കാര്‍ഷിക യന്ത്രങ്ങള്‍ സമ്മാനമായി വിതരണം ചെയ്യുന്നതാണ്്. ഇതോടനുബന്ധിച്ച് മെയ് 7 മുതല്‍ കാര്‍ഷിക യന്ത്ര പ്രദര്‍ശന വിപണന മേളയും കര്‍ഷകര്‍ക്ക് SMAM പദ്ധതിയില്‍ യന്ത്രങ്ങള്‍ വാങ്ങുന്നതിന് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Thursday, 12th December 2024
Leave a Reply