റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ എഞ്ചിനീയറിങ് ആന്റ് പ്രോസ്സസിങ് ഡിവിഷനില്‍ മെക്കാനിക്കല്‍ വിഭാഗത്തിലേക്ക് ‘എഞ്ചിനീയറിങ് ട്രെയിനിയെ താല്‍കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ‘വാക്ക് ഇന്‍ ഇന്റര്‍വ്യൂ’ നടത്തുന്നു. അപേക്ഷകര്‍ക്ക് മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദം ഉണ്ടായിരിക്കണം. 2023 മെയ് 10 -ന് രാവിലെ 10 മണിക്ക് കോട്ടയത്ത് പുതുപ്പള്ളിയിലുള്ള ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തില്‍ വയസ്സ്, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്നതിനുള്ള ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രോസ്സസിങ് ആന്റ് ക്വാളിറ്റി കണ്‍ട്രോള്‍ ജോയിന്റ് ഡയറക്ടര്‍ മുമ്പാകെ ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04812353311 എന്ന ഫോണ്‍ നമ്പരിലോ, www.rubberboard.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
Tuesday, 30th May 2023
Leave a Reply