ഈ പ്രത്യേക കാലാവസ്ഥയില്‍ വാഴയില്‍ മാണവണ്ടിന്റെ ഉപദ്രവം കാണാന്‍ സാധ്യതയുണ്ട്. മുന്‍കരുതലായി വാഴക്കന്ന് നടുന്നതിന് മുമ്പ് കന്നിന്റെ അടിഭാഗത്ത് ചുറ്റും, ചെത്തി വൃത്തിയാക്കി ചാണക ലായനിയും ചാരവും കലര്‍ന്ന മിശ്രിതത്തില്‍ മുക്കി, മൂന്നോ നാലോ ദിവസം വെയിലത്തുവ്ചുണക്കി നടുക. കൂടാതെ വാഴക്കന്ന് ഒന്നിന് ഒരു കിലോഗ്രാം വേപ്പിന്‍പിണ്ണാക്ക് എന്ന തോതില്‍ നടുമ്പോള്‍ ഇട്ടുകൊടുക്കുന്നത് നല്ലതാണ്. നേന്ത്രവാഴയ്ക്ക് നന തുടരുക. തടത്തില്‍ പുതയിടുകയാണെങ്കില്‍ നന നാലു ദിവസത്തില്‍ ഒന്നു മതി. ഒരു നനയ്ക്കു 40 ലിറ്റര്‍ വെളളം വേണം. 5 മാസം പ്രായമായ വാഴയ്ക്ക് 65 ഗ്രാം യൂറിയയും 100 ഗ്രാം പൊട്ടാഷും ചേര്‍ക്കാം. വാഴയുടെ ചുവട്ടില്‍ മുളയ്ക്കുന്ന കന്നുകളും ഉണങ്ങിയ ഇലകളും വെട്ടി മാറ്റി നശിപ്പിക്കണം. മറ്റിനം വാഴകളും നനയ്ക്കുന്നതുകൊണ്ട് വിളവു കൂടും.
Tuesday, 10th March 2026






Leave a Reply