തിരുവനന്തപുരം, വെള്ളായണി, കാര്‍ഷിക കോളേജ്, ഡിസംബര്‍ 21, 22, 23 തീയതികളിലായി കേക്ക് & വൈന്‍ നിര്‍മ്മാണം എന്ന വിഷയത്തില്‍ ത്രിദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഈ പരിശീലനത്തില്‍ വിവിധ തരത്തിലുള്ള കേക്കുകളായ, *ക്രിസ്തുമസ് കേക്ക്, വൈറ്റ് ഫോറസ്റ്റ് കേക്ക്, ചക്ക കേക്ക്, ക്യാരറ്റ് കേക്ക്, റെഡ് വെല്‍വെറ്റ് കേക്ക്, ഐസിങ് & ഡെക്കറേഷന്* എന്നിവയും വൈന്‍ നിര്‍മ്മാണത്തിന്റെ പരിശീലനത്തിനായി *ചക്കപ്പഴം, മുന്തിരി, നെല്ലിക്ക, പഴം* എന്നിവയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരിശീലന ഫീസ് ആയിരം രൂപ. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് 9539115117 എന്ന ഫോണ്‍ നമ്പറിലേക്ക് വിളിക്കുകയോ, പേരും ഫോണ്‍ നമ്പരും വാട്സ്ആപ്പ് സന്ദേശമായി അയക്കുകയോ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495118208 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
Leave a Reply