മാവ് പൂത്തു കണ്ണിമാങ്ങയാകുന്ന സമയം മുതല്‍ തന്നെ കായീച്ചകളെ നിയന്ത്രിക്കുന്നതിനായി Methyl Eugenol, ഫെറമോണ്‍ കെണികള്‍ ഉപയോഗിക്കാവുന്നതാണ്. 15 സെന്ററിലേക്ക് ഒരു കെണി എന്ന തോതില്‍ കെണി കെട്ടി തൂക്കി ഇടുകയാണ് ചെയ്യേണ്ടത്. ഇതോടൊപ്പം വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന തുളസിക്കെണിയും ഉപയോഗിക്കുന്നത് ഫലപ്രദമാണ്. ഒരു ചിരട്ടയില്‍ അല്‍പ്പം തുളസിയിലയും കീടനാശിനികളായ എക്കാലക്‌സ്, മാലത്തിയോണ്‍ തുടങ്ങിയവയിലേതെങ്കിലും ചേര്‍ത്ത ശേഷം ഉറി പോലെ ശിഖരങ്ങളില്‍ കെട്ടി തൂക്കി ഇടാവുന്നതാണ്. ഇവ 4 കെണികള്‍ ഒരു മാവിന് എന്ന തോതില്‍ ഉപയോഗിക്കാം. 5 ദിവസത്തെ ഇടവേളകളിലായി തുളസിക്കെണികള്‍ മാറ്റി പുതിയത് സ്ഥാപിക്കുകയും ചെയ്യണം.
Leave a Reply