2023 ഫെബ്രുവരി രണ്ടു മുതല്‍ അഞ്ചുവരെ മാവേലിക്കര കൊടിക്കല്‍ ഗാര്‍ഡന്‍സില്‍ കാര്‍ഷികോത്സവവും പുഷ്പമേളയും സംഘടിപ്പിക്കുന്നതായി സൊസൈറ്റി ഫോര്‍ അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ ഡെവലപ്‌മെന്റ് സെക്രട്ടറി അറിയിച്ചിരിക്കുന്നു. ഇതില്‍ വിവിധതരം വിത്തുകള്‍, അലങ്കാര സസ്യങ്ങള്‍, ഔഷധസസ്യങ്ങള്‍, ആധുനിക ഉപകരണങ്ങള്‍, ഓര്‍ഗാനിക് മരുന്നുകള്‍, പഴവിത്തുകള്‍ എന്നിവ ലഭ്യമാണ്. കൂടാതെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരവും സംഘടിപ്പിക്കുന്നതാണ്. വ്യവസായം, വനം, ഫിഷറീസ്, സെന്‍ട്രല്‍ ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ പാലോട് എന്നിവയുടെ സ്റ്റാളുകളും ഉണ്ടായിരിക്കുന്നതാണ്.
Thursday, 4th December 2025






Leave a Reply