
.
കൽപ്പറ്റ: കാർഷിക മേഖലയിൽ കഴിഞ്ഞ രണ്ട് മൂന്ന് വർഷത്തിനുള്ളിൽ പുതു തരംഗമായി മാറിയ ഉല്പാദക കമ്പനികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും വിപണിയിൽ കർഷകർ നേരിട്ട് ഇടപെടുന്നതിനുമായി കമ്പനികളുടെ കൂട്ടായ ചട്ടകൂട് രൂപപ്പെടുന്നു. നബാർഡിന്റെ സാങ്കേതികവും സാമ്പത്തികവുമായ പിന്തുണയിൽ കേരളത്തിൽ 105 കാർഷികോല്പാദക കമ്പനികളാണുള്ളത്. വ്യത്യസ്ത ഇനം കാർഷികോൽപ്പന്നങ്ങളും മൂല്യവർദ്ധിത ഉല്പന്നങ്ങളുമാണ് ഓരോ കമ്പനിക്കുമുള്ളത്.നിലവിലെ വിപണിയോട് കിടപിടിക്കുന്ന ബ്രാൻഡഡ് ഉല്പന്നങ്ങളും ചില കമ്പനികൾക്കുണ്ട്. പൂർണ്ണമായും കർഷകരാണ് ഇതിന്റെ ഓഹരി ഉടമകൾ .
നബാർഡിന്റെ സഹായങ്ങൾ അവസാനിക്കുന്നതോടെ കമ്പനികളുടെ നിലനില്പിനും വളർച്ചക്കും വിപണി നിയന്ത്രണത്തിലും ഇടപെടുക എന്ന ലക്ഷ്യത്തോടെയാണ് വ്യത്യസ്ത രീതിയിൽ പ്രവർത്തിക്കുന്ന ഉല്പാദക കമ്പനികളുടെ യോജിച്ചുള്ള പ്രവർത്തനം ആരംഭിക്കുന്നത്. ഉല്പാദനത്തിലും വില നിയന്ത്രണത്തിലും വിപണിയിലും കർഷകർ തന്നെ വിലപേശൽ ശക്തിയാവുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്ന് സംസ്ഥാന തലത്തിൽ ഏകോപനത്തിന് നേതൃത്വം വഹിക്കുന്ന വേ ഫാം പ്രൊഡ്യൂസർ കമ്പനി ചെയർമാൻ സാബു പാലാട്ടിൽ പറഞ്ഞു. പ്രൊഡ്യൂസർ കമ്പനികളുടെ ഉല്പന്നങ്ങൾ ആഭ്യന്തര – വിദേശ വിപണിയിൽ ബ്രാൻഡ് ചെയ്യുന്നതിനും വിപണനത്തിനുമായി സംസ്ഥാന തലത്തിലും ജില്ലാതലത്തിലും ഔട്ട് ലെറ്റുകൾ ഭാവിയിൽ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനതല ഏകോപനത്തിന് മുന്നോടിയായി വിവിധ ജില്ലകളിൽ നിലവിലുള്ള കമ്പനികളെ ഉൾപ്പെടുത്തി ജില്ലാതല കോഡിനേഷൻ സമിതികളുടെ രൂപീകരണം ആരംഭിച്ചു. ഇതിന് മുന്നോടിയായി വയനാട്ടിൽ 13 കമ്പനികൾ ചേർന്ന് ആദ്യ ജില്ലാതല എഫ്. പി.ഒ. കോഡിനേഷൻ കമ്മിറ്റി ( അഡ് ഹോക് ) രൂപീകരിച്ചു. പ്രൊഡ്യൂസർ കമ്പനികളുടെ കൂട്ടായ്മയായ രൂപീകരിച്ച സമിതിയുടെ ചെയർമാനായി സാബു പാലാട്ടിലിനെയും സംസ്ഥാന സമിതി പ്രതിനിധിയായി വേവിൻ പ്രൊഡ്യൂസർ കമ്പനി ഡയറക്ടർ സി.വി.ഷിബുവിനെയും അ്ഡ്ഹോക് കമ്മിറ്റി പ്രതിനിധികളായി അഡ്വ.ടി.യു.ഷാജി, കെ.സി. കൃഷ്ണദാസ് , ജി.ഹരിലാൽ എന്നിവരെയും തിരഞെടുത്തു.
വയനാട് ജില്ലാതല എഫ്. പി. ഒ. കോഡിനേഷൻ കമ്മിറ്റിയുടെ ആദ്യ യോഗവും പ്രൊഡ്യൂസർ കമ്പനികളുടെ നേതൃത്വത്തിൽ നബാർഡ് എ.ജി.എം. എൻ. എസ്. സജികുമാറിനുളള യാത്രയപ്പ് യോഗവും സംയുക്തമായി കൽപ്പറ്റ ക്രിസ്റ്റൽ റസിഡൻസിയിൽ നടന്നു.വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. കോഡിനേഷൻ കമ്മിറ്റി ചെയർമാൻ സാബു പാലാട്ടിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ലീഡ് ബാങ്ക് മാനേജർ എം.ഡി. ശ്യാമള മുഖ്യപ്രഭാഷണം നടത്തി. വയനാട് പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് രമേശ് എഴുത്തച്ചൻ, ഫാം ഇൻഫർമേഷൻ ബ്യൂറോ അഡ് വൈസറി ബോർഡ് മെമ്പർ സി.ഡി. സുനീഷ്, വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റർ സി.വി. ഷിബു, വിവിധ ഉല്പാദക കമ്പനി പ്രതിനിധികളായ കെ.ജെ. ജോസ് ( ലോഗ ), ഗീത വിജയൻ ( ബാബ് കോ ) , ബെനഡിക്ട് തോമസ് ( വേ കഫേ ) ,കെ. രാജേഷ് ( വേവിൻ ) ,സുകുമാരനുണ്ണി ( വാംപ് ), ഇ.ജി. ജോസഫ് ( വാസ്പ്) , ഉമ മധു ( വേ ഫാം ) , അഡ്വ. ടി. യു. ഷാജി (ഡബ്ല്യൂ.എൻ. എച്ച്. എഫ്. പി.സി.) യു.പി. അബ്രാഹം, ടി.യു. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു. സജികുമാറിനുള്ള ഉപഹാരം സാബു പാലാട്ടിൽ കൈമാറി
Leave a Reply