ലോക ബാങ്കിന്റെ സഹായത്തോടുകൂടി വാല്യൂ ആഡഡ് അഗ്രികള്‍ച്ചര്‍ മിഷന്‍ (വാം) എന്ന പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപം കൊടുത്തതായി കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. കൃഷിവകുപ്പിനോടൊപ്പം തന്നെ മൃഗസംരക്ഷണം ക്ഷീരവികസനം തദ്ദേശസ്വയം‘രണം തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനത്തോടുകൂടി കാര്‍ഷിക ഉല്‍പാദനം കൂട്ടുന്നതോടൊപ്പം വിവിധങ്ങളായ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ യൂണിറ്റുകള്‍ രൂപീകരിക്കും. കൃഷിയിടത്തെ ആസ്പദമാക്കി പദ്ധതി രൂപീകരണം നടത്തും. ഒരു കൃഷി‘വന്‍ ഒരു ഉല്‍പ്പന്നം എന്ന നിലയില്‍ 1100 ഉല്‍പ്പന്നങ്ങള്‍ ആറുമാസത്തിനുള്ളില്‍ ഉല്പാദിപ്പിച്ച് തുടങ്ങും. ഇവയുടെ സം‘രണം സംസ്‌കരണം വിപണനം എന്നിവ സമയബന്ധിതമായി നടപ്പിലാക്കുന്നതിനായി വാല്യൂ ആഡഡ് അഗ്രികള്‍ച്ചര്‍ മിഷനും സ്വകാര്യ പൊതുമേഖല കര്‍ഷക പങ്കാളിത്തത്തോടെ കേരള അഗ്രോ ബിസിനസ് എന്ന പുതിയ സംവിധാനവും നിലവില്‍ വരും. ഇതിനായി ലോക ബാങ്കിന്റെ 1400 കോടി രൂപ ല‘്യമാകും. ഇതോടുകൂടി കര്‍ഷകന്റെ ഉല്‍പ്പന്നങ്ങളെ മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുകയും വാം എന്ന സംവിധാനം വഴി വിപണികളിലേക്ക് എത്തിക്കുവാനും സാധിക്കും. ഇത് കൃഷിയിടത്തില്‍ തന്നെ കൃഷിക്കാരന് വരുമാനം ഉറപ്പു നല്‍കുന്ന ഒരു പദ്ധതിയായി രൂപം കൊള്ളും.
Tuesday, 29th April 2025
Leave a Reply