മൃഗങ്ങളെ ജീവനുതുല്യം സ്നേഹിക്കുന്നവരുടെ അവസാന അഭയകേന്ദ്രം
2018 ഓഗസ്റ്റ് 9 ന് തിരുവനന്തപുരം കുടപ്പനക്കുന്ന് കലക്ടറേറ്റ് ജംഗ്ഷനിൽ സ്ഥാപിതമായ സർക്കാർ മൾട്ടി സ്പെഷ്യാലിറ്റി വെറ്ററിനറി ഹോസ്പിറ്റൽ ഇന്ന് സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ അഭിമാനസ്തംഭമാണ്. സംസ്ഥാനത്തെ മുഴുവൻ മൃഗാശുപത്രികളുടെയും റഫറൽ ആശുപത്രിയായി വർത്തിക്കുന്ന ഈ സ്ഥാപനത്തിൽ ദിനംപ്രതി 60-100 നുമിടയിൽ മൃഗങ്ങൾ ചികിൽസ തേടിയെത്തുന്നു. 5-10 നുമിടയിൽ മേജർ ശസ്ത്രക്രിയകളും നടക്കുന്ന ഈ സ്ഥാപനം മൃഗസംരക്ഷണ രംഗത്ത് വകുപ്പിന്റെ ഒരേയൊരു റഫറൽ ഹോസ്പിറ്റലാണ്. 24 മണിക്കൂറും മൃഗങ്ങളുടെ ജീവരക്ഷയ്ക്കായി സദാസജ്ജരായിരിക്കുന്ന ഡോക്ടർമാരും ജീവനക്കാരും സ്ഥാപനത്തിന്റെ മുതൽക്കൂട്ടാണ്. മെഡിസിൻ , സർജറി, ഗൈനക്കോളജി എന്നീ മൂന്ന് വിഭാഗങ്ങളിലാണ് ഈ മൃഗാശുപത്രി പൂർണ്ണശ്രദ്ധയും അർപ്പിച്ചിരിക്കുന്നത്. റഫറൽ ഹോസ്പിറ്റൽ ആണെങ്കിലും അപകടങ്ങൾ, ഗർഭ/ പ്രസവ സംബന്ധം, വിഷബാധ എന്നീ മൂന്ന് അടിയന്തിര സാഹചര്യങ്ങളിൽ റഫറൻസ് കത്തില്ലാതെയും ചികിൽസ നൽകും.
ആധുനിക സംവിധാനങ്ങൾ
വിദേശരാജ്യങ്ങളോട് കിടപിടിക്കുന്ന അത്യാധുനിക മൃഗരോഗനിർണ്ണയ സംവിധാനങ്ങൾ തന്നെയാണ് മൾട്ടി സ്പെഷ്യാലിറ്റി വെറ്റിനറി ഹോസ്പിറ്റലിന്റെ പ്രത്യേകത.
കാർഷിക ആദായകരമാകുന്ന മൃഗങ്ങളായ പശു,ആട് തുടങ്ങിയവയ്ക്ക് രജിസ്ട്രേഷൻ ഫീസ് മാത്രം.അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ പകുതിയിൽ താഴെ മാത്രം ഫീസ് നൽകിയാൽ മതി.
എത്ര ഗുരുതരമായ രോഗമാണെങ്കിലും തിരിച്ചറിഞ്ഞു ചികിൽസിച്ചു മാറ്റാനുള്ള അത്യാധുനിക സംവിധാനങ്ങൾ ലഭ്യമാകുന്ന ഇടം.
മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ലഭ്യമാകുന്ന സൗകര്യങ്ങൾ
ഡയാലിസിസ് സിസ്റ്റം
ഇൻക്യൂബേറ്റർ
ഗ്യാസ് അനേസ്തീഷ്യ വർക്ക് സ്റ്റേഷൻ
സെൻട്രലൈസ്ഡ് മെഡിക്കൽ ഗ്യാസ് ലൈൻ സിസ്റ്റം
ഇലക്ട്രോ ക്വാട്ടറി യൂണിറ്റ്
ശസ്ത്രക്രിയ സംവിധാനം
യു.വി ലൈറ്റ് ഫ്യുമിഗേഷൻ
എൻഡോസ്കോപ്പി വന്ധ്യംകരണ സർജറി
ചെറിയ മൃഗങ്ങൾക്കുള്ള സർജറി റൂം
വലിയ മൃഗങ്ങൾക്കുള്ള സർജറി റൂം
വിസിറ്റേർസ് ലോഞ്ച്
ആംബുലൻസ് സംവിധാനം
ഇലക്ട്രോ കാർഡിയോഗ്രാം
എക്കോ കാർഡിയോഗ്രാം
അൾട്രാ സൗണ്ട് സ്കാനർ
എക്സ് റേ 500 MAH
റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ
അത്യാധുനിക ലബോറട്ടറി
ഹെമറ്റോളജി
ബയോകെമിസ്ട്രി
എഫ്.എൻ.എ.സി
ഫാർമസി
Leave a Reply