Monday, 28th October 2024

വേങ്ങേരി അഗ്രി ഫെസ്റ്റ് 2022 ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് നിര്‍വഹിച്ചു. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വിപണി ഉറപ്പുവരുത്തുന്നതിനും ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കര്‍ഷകര്‍ക്ക് അവരവരുടെ ഉത്പന്നങ്ങള്‍ക്ക് പരമാവധി വില ഉറപ്പാക്കുന്നതിനും വേങ്ങേരി നഗര കാര്‍ഷിക വിപണന കേന്ദ്രത്തിന് സാധിച്ചിട്ടുണ്ട്. ഇതിന്റെ പ്രയോജനം കൂടുതല്‍ കര്‍ഷകരിലേക്കും ജനങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്. കര്‍ഷകന് കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ഉറപ്പാക്കുകയും ഉപഭോക്താക്കള്‍ക്ക് വിഷരഹിതമായ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുകയും ചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ട ദൗത്യമാണ്. അഗ്രി ഫെസ്റ്റ് പോലെയുള്ള പരിപാടികള്‍ ഈ സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിന് ഏറെ പ്രയോജനപ്രദമാണെന്ന് മന്ത്രി പറഞ്ഞു. 10 ദിവസം നീണ്ടുനില്‍ക്കുന്ന അഗ്രി ഫെസ്റ്റിനാണ് വേങ്ങേരി അഗ്രി ഫെസ്റ്റ് രൂപം കൊടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഫ്‌ളവര്‍ ഷോ, കാര്‍ഷിക- കാര്‍ഷികേതര വിപണനവും പ്രദര്‍ശനവും, നാട്ടുചന്ത, കാര്‍ഷിക സെമിനാറുകള്‍, ഫുഡ് കോര്‍ട്ട്, അമ്യൂസ്‌മെന്റ് പാര്‍ക്ക്, അലങ്കാര മത്സ്യപ്രദര്‍ശനം, കുട്ടികള്‍ക്കുള്ള വിനോദ പരിപാടികള്‍ തുടങ്ങിയവ വേങ്ങേരി അഗ്രി ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *