
ക്ഷീരദിനത്തിൽ പ്രസിഡണ്ടിൻ്റെ ജന്മദിനം ആഘോഷിച്ച് ക്ഷീര സംഘം.
മാനന്തവാടി: ലോക ക്ഷീരദിനത്തിൽ തന്നെ ക്ഷീര സംഘം പ്രസിണ്ടിൻ്റെയും ജന്മദിനം. എഴുപത്തിഞ്ച് വയസ്സ് പുർത്തിയായ പി.ടി മത്തായിയുടെ ജന്മദിനമാണ് വെള്ളമുണ്ട ക്ഷീരോൽപാദക സഹകരണ സംഘത്തിലെ സഹപ്രവർത്തകർ ലോക് ഡൗൺ നിർദേശങ്ങൾ പാലിച്ച് ലളിതമായി ആഘോഷിച്ചത്.40 വർഷമായി സംഘത്തിൻ്റെ പ്രസിഡണ്ട് സ്ഥാനത്തും പി.ടി മത്തായി തന്നെ. പ്രസിഡണ്ടിൻ്റെ ജന്മദിനം സംഘത്തിലെ ജീവനക്കാരും സഹ ഡയറക്ടർമാരും അറിഞ്ഞത് തന്നെ പ്രസിഡണ്ടിനെ കുറിച്ച് വന്ന ഓൺലൈൻ ചാനലിൽ വന്ന പാരിപാടികണ്ട്. ഉടനെ തന്നെ ചെറിയ രീതിയിലുള്ള കേക്ക് മുറിക്കലും നടത്തി. ജീവിതത്തിൻ ജന്മദിനഘോഷം അദ്യത്തെ അനുഭവമെന്ന് മത്തായി പറയുന്നു. എഴുപത്തിയഞ്ച് വയസ്സ് പൂർത്തിയാെയെങ്കിലും ഇന്നും രണ്ട് പശുക്കളെ വളർത്തി ദിവസേന 30 ലിറ്റർ പാൽ സംഘത്തിൽ അളക്കുന്നുണ്ട്. പശുവിനെ കുളിപ്പിക്കുന്നതും പാൽ കറക്കുന്നതും മത്തായിയും ഭാര്യ മേരിയും
ചേർന്നാണ്. നാല് മക്കൾ ഉണ്ടങ്കിലും എല്ലാവരും വിദേശത്താണ്. തൻ്റെ ചെറുപ്പകാലം മുതൽ കർഷിക ക്ഷീര മേഖലയിൽ സജീവമാണ്. എഴുപത്തിയഞ്ച് വയസ്സിന്നിടയിലും ഒരു രൂപ പോലും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുക്കതെയാണ് മുമ്പേട്ട് പോയതെന്നും ഇതിന് കരാണം പശുവളർത്തലിൽ നിന്നും ലഭിച്ചവരുമാനമായിരുന്നുവെന്നും തങ്ങളുടെ ആരോഗ്യത്തിൻ്റെ രഹസ്യവും ഇതാണന്ന് മത്തായി ചേട്ടനും ഭാര്യ മേരിയും അഭിമാനത്തേടെ പറയുന്നു. സംഘത്തിൽ നടന്ന
ആഘോഷത്തിന് സെക്രട്ടറി റ്റി.സി തങ്കച്ചൻ, നിവേദ്, എം ബാലൻ, മുണ്ടൻ, മെൽവി, ദാവൂദ് എന്നിവർ നേതൃത്വം നൽകി.
Leave a Reply