Saturday, 27th July 2024

സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ കേരളയുടെ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഹെഡ് ഓഫീസില്‍ അക്കൗണ്ട്‌സ് ഓഫീസറുടെ തസ്തികയിലേയ്ക്ക് അഭിമുഖത്തിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു. വിദ്യാഭ്യാസ യോഗ്യത: ബിരുദാന്തര ബിരുദം (കൊമേഴ്‌സ് / സി.എ.ഇന്റെര്‍) സി.എം.എ. ഇന്റെര്‍ (അല്ലെങ്കില്‍) ഐ.സി.ഡബ്ല്യു.എ.ഇന്റെര്‍/എം.ബി.എ- ഫിനാന്‍സ്. മറ്റ് യോഗ്യത: റ്റാലി സോഫ്റ്റ് വെയര്‍ ആന്റ് കമ്പ്യൂട്ടര്‍ അക്കൗണ്ടിംഗില്‍ പരിജ്ഞാനം. കുറഞ്ഞത് 5 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, വിശദമായ ബയോഡേറ്റ എന്നിവ സഹിതം 16-12-2022-ന് രാവിലെ 09.30 മണിയ്ക്ക് നടക്കുന്ന വാക്ക്-ഇന്‍- ഇന്റര്‍വ്യൂവിനായ് സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ – കേരള, സണ്ണി ഡയല്‍, മീഡ്‌സ് ലൈന്‍, യൂണിവേഴ്‌സിറ്റി പി.ഒ., പാളയം, തിരുവനന്തപുരം എന്ന വിലാസത്തില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. ഉദ്യോഗാര്‍ത്ഥിയുടെ വിശദമായ ബയോഡേറ്റ 15-12-2022, വൈകിട്ട് 4.30-ന് മുമ്പായി infoshmkerala@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍- കേരളയുമായി 0471 233057 എന്ന നമ്പരില്‍ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *