Wednesday, 29th September 2021
 സെഫീദ സെഫി
            അന്താരാഷ്ട്ര കോഫി ദിനാചരണ ആഘോഷങ്ങൾക്കിടയിൽ സ്വപ്നങ്ങൾ നഷ്ടമായ കർഷകർക്കും പറയാനുണ്ട് ചിലത്. ആഘോഷങ്ങൾക്കിടയിലും പ്രതീക്ഷകൾ  നഷ്ടമായ നിസ്സഹായ മുഖങ്ങളായിരുന്നു സദസ്സ് നിറയെ .കാപ്പികൃഷിയെ മാത്രം ജീവിതമാർഗ്ഗമായി കണ്ടു ജീവിതം മുന്നോട്ട് കൊണ്ടുപോയ കർഷകരാണ് പ്രതീക്ഷകൾ നഷ്ടമായി ദുരിതകയത്തിൽ മുങ്ങിയിരിക്കുന്നത്. പിന്നോക്ക ജില്ലയായ വയനാട്ടിലെ മാത്രം കർഷകരുടെ അവസ്ഥയാണിത്. ഇനി എന്തറിയാതെ നിൽക്കുന്നവരുടെ നിസ്സഹായവസ്ഥ .കാപ്പി കർഷകരുടെ പ്രതീക്ഷകൾക്ക് നിറം നൽകാൻ  ബന്ധപ്പെട്ട സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ സംഭവിക്കുന്നത് മറ്റൊന്ന് എന്ന നിലയിലാണ് കാര്യങ്ങൾ കടന്നു പോവുന്നത്. കുടിയേറി വന്ന ആളുകൾക്ക് സാമ്പത്തിക അടിത്തറ ഉണ്ടാക്കിയെടുത്തത് കൃഷിയിലൂടെ ആണെന്നാണ് വയനാടൻ ചരിത്രം . പരിപാലന പ്രക്രിയയിലൂടെ നല്ലൊരു വരുമാനം ആളുകൾക്ക് ലഭിച്ചത് കാപ്പി, കുരുമുളക് ,കവുങ്ങ്  കൃഷിയിലൂടെയാണ് .
       എന്നാൽ മുന്നാറിയിപ്പില്ലാതെ എത്തിയ പ്രളയം ആർത്ത് വിഴുങ്ങിയത് കർഷകരുടെ സ്വപ്നങ്ങളായിരുന്നു . മണ്ണിനെ സ്നേഹിച്ച് ,മണ്ണിനായി ജീവിച്ച പഴയ തലമുറ കൈമാറി വന്ന സംമൃദ്ധിയെല്ലാം പ്രളയം കവർന്നെടുത്തു. നൂറിലധികം  ഹെക്ടർ  കൃഷിയിടങ്ങളിലെ കാപ്പിതൈകൾ അടിയോടെ നശിച്ചു. കർഷക ജീവിതം ഇരുട്ടിലാക്കിപോയ പ്രളയ ദിനങ്ങൾ  വയനാട്  സ്വദേശികൾ ഇനിയും മറന്നിട്ടില്ല. പ്രളയബാധിതരായ കർഷകർക്ക് പറയാനുണ്ട് കരിമേഘം വീണ തോട്ടത്തിന്റെയും ,ഇന്ന് കടന്നു പോവുന്ന പ്രതിസന്ധിയുടെയും കഥ . ഇനി നാടിനെ രക്ഷിക്കാനായി കാർഷിക മേഖലയെ ഉയർത്തി കൊണ്ടുവരേണ്ട ആവിശ്യകഥ. ഈ മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് പറയാൻ  മണ്ണിൽ  പണിയെടുക്കുന്ന കര്‍ഷകര്‍ക്ക് അല്ലാതെ ആര്‍ക്ക് കഴിയും. ഒരു പക്ഷേ  അധികാരികള്‍ വര്‍ഷങ്ങളോളം ഗവേഷണം നടത്തി കണ്ടുപിടിക്കുന്ന കാര്യങ്ങള്‍  മണ്ണിനെ സ്‌നേഹിക്കുന്ന ഇവര്‍ക്ക് വളരെ പെട്ടെന്ന് പറയാനാവും. ലോകം  തന്നെ ഡിജിറ്റല്‍ യുഗത്തിന് പിറകെ  പോകുമ്പോൾ ഇവര്‍  നെഞ്ചോട് ചേര്‍ക്കുകയാണ് മണ്ണിനെയും, കൃഷിയെയും.
     
      എന്നാൽ ഇവരിന്ന് മുറവിളിക്കുട്ടുന്നതും, സങ്കടങ്ങള്‍ പങ്കുവെക്കുന്നതും ഭാവി കാര്‍ഷിക മേഖലയെ കുറിച്ചോർത്ത് നിലവിലുള്ള പ്രശ്‌നപരിഹാരത്തിന് 
വേണ്ടിയാണ്. ഈ ഉല്‍കണ്ഠയും ഒപ്പം നിലവിലെ പ്രതിസന്ധികളുമെല്ലാം തരണം ചെയ്യാന്‍ കഴിയാതിരിക്കുന്ന കര്‍ഷകരില്‍ ചിലരുണ്ട് .  മുട്ടില്‍ പഞ്ചായത്തിലെ വാഴവറ്റ  ജേക്കബ്ജോൺ, എല്‍ദോ,രാധാകൃഷ്ണന്‍ എന്നിവര്‍ ആ കൂട്ടത്തിൽപ്പെടുന്നവരാണ്. അഞ്ച് ഏക്കറില്‍ കാപ്പികൃഷി നടത്തിയ ജോണിന് അതിവര്‍ഷം കാരണം നഷ്ടമായത് തന്റെ കൃഷിയിടത്തിലെ കാപ്പിയും മറ്റു ഇട വിളകളുമാണ്.കാപ്പിയുടെ ഇലകൊഴിച്ചില്‍, കാപ്പികൊഴിച്ചില്‍,ഞെട്ട് ചീയല്‍, മേല്‍മണ്ണ് നഷ്ടപ്പെടൽ തുടങ്ങിയ ഒട്ടനവധി പ്രതിസന്ധികളാണ് ഇദേഹം ഇന്ന് നേരിട്ടുന്നത്. മൂന്ന് ഏക്കര്‍ എഴുപത് സെന്റ് സ്ഥലത്ത് കാപ്പി കൃഷിനടത്തുന്ന എല്‍ദോയ്ക്കും,നാല് ഏക്കറില്‍ കാപ്പി കൃഷി നടത്തുന്ന രാധാകൃഷ്ണനും  പറയാനുള്ളത് ഇതെ കഥയാണ്.  എന്നാല്‍ തങ്ങളുടെ നഷ്ടങ്ങളെ സംബന്ധിച്ച്  കൃഷിഭവനില്‍ പരാതിപ്പെട്ടപ്പോള്‍ ഉണ്ടായ അനുഭവം തുറന്നു പറയുകയാണിവർ. 
'' സര്‍ക്കാറില്‍ നിന്നുള്ള അടിയന്തര സഹായം ലഭിച്ചിട്ടില്ലായെന്നും ഫണ്ട് വന്നാല്‍ നൽകാമെന്നായിരുന്നു വിശദീകരണം " പ്രളയം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിടും എന്തുകൊണ്ടാണ് തങ്ങള്‍ക്ക് അടിയന്തര സഹായം ലഭിക്കാത്തതെന്ന് ഇവര്‍ ചോദിക്കുന്നു. ഒപ്പം അധികാരികളുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണത്തിന്റെ നീരസവും ഇവര്‍ വെളിപ്പെടുത്തുന്നുണ്ട് . 
          ദീര്‍ഘകാല വിളകളായ കാപ്പി, കവുങ്ങ്, കുരുമുളക് തുടങ്ങിയ കാര്‍ഷിക വിളകള്‍ക്കുള്ള നഷ്ട സഹായം ഇടത്തരം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ലായെന്നും വന്‍കിട കര്‍ഷകര്‍ക്ക് മാത്രമാണ് അത് നല്‍കുന്നതെന്നും അവര്‍ പറയുന്നുണ്ട്.  തങ്ങളുടെ നഷ്ടം ആരുനികത്തുമെന്നും ഇവര്‍ ചോദിക്കുന്നു.കോർപ്പറേറ്റുകളുടെ താല്‍പര്യങ്ങള്‍ക്ക് സര്‍ക്കാര്‍ നിന്നുകൊടുക്കുന്നത് കൊണ്ടാണ് വയനാട്ടിലെ സുഗന്തവ്യജ്ഞനങ്ങള്‍ അടക്കം പല കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും  വിലകുറയുന്നതും ആളുകൾ ഇത് വാങ്ങാതെ പോകുന്നതും .കോര്‍പ്പറേറ്റുകളുടെ ഗുണ നിലവാരമില്ലാത്ത സാധനങ്ങള്‍ വിലകുറച്ച് വില്‍ക്കുമ്പോള്‍ കച്ചവടക്കാര്‍ കൂടുതലും അത് ആശ്രയിക്കുന്നതാണ് പ്രധാന പ്രശ്നം . അതിനാൽ കർഷകരുടെ വിളകൾക്ക് ഇത് വെല്ലുവിളിയാവുന്നു.ഇത്രയെല്ലാം പ്രയാസങ്ങള്‍ നീന്തികടന്നാണ് ഓരോ കര്‍ഷകനും അവനവന്റെ കൃഷിയിടം സംരക്ഷിച്ച് പോവുന്നത്. ആ സംരക്ഷണവും  മതിയാവില്ലായെന്നു കരുതിയാണ് അവര്‍ ബന്ധപ്പെട്ട അധികാരികളെ സമീപിച്ചത്. അപ്പോഴും  നിരാശമാത്രം . തങ്ങള്‍ക്കുവേണ്ടുന്ന ആവശ്യങ്ങള്‍ക്കൊന്നും  ഫണ്ടോ , പദ്ധതിയോ ഇല്ലെന്നു പറഞ്ഞ് മടക്കി അയക്കും. ഈ  രീതിയും സമീപനവുമാണ് വയനാട്ടിലെ കാര്‍ഷിക വിളകളോടും കര്‍ഷകരോടുമെങ്കില്‍ ഇനിയൊരു പ്രകൃതി ദുരന്തത്തോടെ അവസാനിക്കാവുന്ന തെയുള്ളു വയനാടന്‍ വീഥിയിലെ കാര്‍ഷിക മേഖല.  കാരണം ഈ  തകര്‍ച്ച വരാനിരിക്കുന്ന രണ്ടു വര്‍ഷത്തെ  വിളവെടുപ്പിനെയാണ് ബാധിച്ചത്.ബന്ധപ്പെട്ട അധികാരികള്‍ ആസുത്രണം ചെയ്യുന്ന പദ്ധതികളും സര്‍വേകളും നല്ല രീതിയില്‍ നടക്കുന്നുണ്ടെന്നു ഉദ്യോഗസ്ഥർ അവകാശപ്പെടുമ്പോഴും, അതൊന്നും ചെറുകിടകര്‍ഷകരിലേക്ക് എത്തുനില്ലായെന്ന പരാതിയാണ് കര്‍ഷകര്‍കുള്ളത്. പ്രളയ ശേഷം നാല്  കര്‍ഷകരാണ് നിലവില്‍ വയനാട്ടില്‍ ആത്മഹത്യചെയ്തത്.വാനോളം സനേഹിക്കുന്ന മണ്ണില്‍ പ്രകൃതി താണ്ഡവമാടുമ്പോള്‍ നമ്മള്‍ മനുഷ്യര്‍ക്ക് നോക്കി നില്‍ക്കാനെ കഴിയൂ. കാരണം മനുഷ്യ ശക്തിയെക്കാള്‍ മുകളിലാണ് പ്രകൃതിയെന്ന മഹാശക്തി.എന്നാല്‍ ഇതിൽ നിന്നും കർഷകരെ രക്ഷിക്കാൻ   ബന്ധപ്പെട്ട അധികാരികള്‍ കണ്ടെത്തിയ പരിഹാരങ്ങൾ എല്ലാത്തരം കര്‍ഷര്‍ക്കിടയിലും എത്തിക്കുക അല്ലെങ്കില്‍ കര്‍ഷകന്‍ പറയുന്ന അടിയന്തര പരിഹാരങ്ങള്‍ ചെയ്തുകൊടുക്കുക .വയനാട്ടിലെ കര്‍ഷകര്‍ക്ക് കൃഷി ചെയ്യാൻ  അര്‍ഹമായ പിന്തുണ നല്‍കിയില്ലെങ്കില്‍ വയനാടന്‍ കാര്‍ഷിക മേഖലയും ,കാര്‍ഷിക വിളകളും  ഇനിവരുന്ന തലമുറക്ക് പുസ്തകളില്‍ നിന്ന് മാത്രം ലഭിക്കുന്ന ഒരു ഓര്‍മ്മയായി മാറും. 
         വയനാട് എന്ന നാട് നിലനിന്നു പോവുന്നത് കർഷിക പിൻബല പശ്ചാതലത്തിലാണ്. കർഷകരുടെ പ്രശ്നങ്ങൾ ഉടൻ പരിഹരിച്ച്  ആത്മഹത്യകളുടെ  എണ്ണം കൂടാതിരിക്കാനായി ഉദ്യോഗസ്ഥർ ഇറങ്ങി പ്രവർത്തിക്കണം. വയനാടിന്റെ കർഷിക പരമ്പര്യം നിലനിർത്തി മുന്നോട്ട് പോവുന്നതാണ് നല്ല നാളെകൾക്ക് നല്ലത് .

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *