Monday, 28th October 2024

മൃഗസംരക്ഷണ വകുപ്പിലെ പി.ആർ.ഓ മാർക്കായി തിരുവനന്തപുരം കുടപ്പനക്കുന്ന് ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിംഗ് സെന്ററിൽ,   ഇൻഫോർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡിപ്പാ‍‍ർട്ട്മെന്റിന്റെ സഹകരണത്തോടെ NEW MEDIA COMMUNICATION THROUGH MOBILE JOUNALISM എന്ന വിഷയത്തിൽ പരിശീലനം നടത്തുന്നു. കുടപ്പനക്കുന്ന് എൽ.എം.ടി.സി ക്യാമ്പസിൽ വെച്ച് നടക്കുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ ഡോ.റെനി ജോസഫ് ഉദ്ഘാടനം ചെയ്തു.

മൃഗസംരക്ഷണ വകുപ്പിലെ പദ്ധതികളും സേവനങ്ങളും സമയബന്ധിതമായി ജനങ്ങളിലേക്കെത്തിക്കാൻ ഉദ്യോഗസ്ഥരെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം നൽകുന്നത്.  ഇൻഫോർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ അഡീഷണൽ ഡയറക്ടർ കെ.അബ്ദുൾ റഷീദ് ,മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന പബ്ലിക് റിലേഷൻ ഓഫീസർ ഡോ.ശ്യാംലാൽ,  ഇൻഫോർമേഷൻ ഓഫീസർ കെ.ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *