സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍-കേരള മുഖാന്തിരം സംസ്ഥാനത്ത് നടപ്പിലാക്കുന്ന മിഷന്‍ ഫോര്‍ ഇന്‍റെഗ്രേറ്റഡ് ഡെവലപ്പ്മെന്‍റ് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ എന്ന കേന്ദ്രാവിഷ്കൃത പദ്ധതിയിലൂടെ ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയിലെ വിപണികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഈ സാമ്പത്തിക വര്‍ഷത്തില്‍ 10 ചില്ലറ വിപണികള്‍ മലയോര പ്രദേശങ്ങളില്‍ സ്ഥാപിക്കുന്നതിന് 7.5 ലക്ഷം രൂപയും സമതല പ്രദേശങ്ങളില്‍ 5.25 ലക്ഷം രൂപയും, പഴം, പച്ചക്കറി ഉന്ത് വികള്‍ക്ക് (32 എണ്ണം) 15000 രൂപയും, ശേഖരണം, തരംതിരിക്കല്‍, ഗ്രേഡിംഗ്, പായ്ക്കിംഗ് എന്നിവക്കുളള അടിസ്ഥാന സൗകര്യ വികസനം ഒരുക്കുന്നതിനുളള യൂണിറ്റുകള്‍ക്ക് സമതല പ്രദേശങ്ങളില്‍ 6 ലക്ഷം രൂപയും മലയോര പ്രദേശങ്ങളില്‍ 8.25 ലക്ഷം രൂപയും ധനസഹായം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ – കേരളയുമായി 0471-2330856/2330867 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
Monday, 6th February 2023
Leave a Reply