കൽപ്പറ്റ :
റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി പനമരം ബ്ലോക്കില്‍ ജൈവഗൃഹം പദ്ധതി നടപ്പാക്കുന്നു. ഇതിനായി ബ്ലോക്കിലെ 275 യൂണിറ്റുകള്‍ക്കായി 1.025 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് പനമരം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
സംയോജിത കൃഷി രീതികള്‍ ചെയ്യാന്‍ താത്പര്യമുള്ള കുറഞ്ഞത് അഞ്ച് സെന്റെങ്കിലും കൃഷിയിടമുള്ള കര്‍ഷകര്‍ക്ക് പദ്ധതിയുടെ ഗുണഭോക്താക്കളാകാം. ഓരോ ഗുണഭോക്താവും ഫാം പ്ലാന്‍ അനുസരിച്ച് കുറഞ്ഞത് അഞ്ച് സംരംഭങ്ങളെങ്കിലും ചെയ്യണം. പോഷകതോട്ടമായ ഹ്രസ്വകാല-ബഹുവര്‍ഷ പഴം-പച്ചക്കറി കൃഷി, പശു, എരുമ, ആട്, പന്നി, താറാവ്, കോഴി, മുയല്‍, കാട മുതലായവയില്‍ ഒന്നും നിര്‍ബന്ധമാണ്.
അഞ്ച് സെന്റ് മുതല്‍ 30 സെന്റ് വരെ 30000 രൂപയും 31 സെന്റ് മുതല്‍ 40 സെന്റ് വരെ 40000 രൂപയും അതിന് മുകളില്‍ അഞ്ച് ഏക്കര്‍ വരെ 50000 രൂപയുമാണ് സാമ്പത്തിക സഹായം. ആനുകൂല്യത്തിനായി നിര്‍ദിഷ്ട ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ പനമരം ബ്ലോക്കിലെ കൃഷി ഭവനുകളില്‍ നല്‍കണം.

Leave a Reply