മന്ത്രി സഭ തിരുമാനങ്ങള്‍ അനുസരിച്ചു സംസ്ഥാനത്തൊട്ടാകെ അതിവേഗത്തിലും സമയ ബന്ധിതമായും ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന്റെ മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പുകളുടെ സംസ്ഥാന തല ഉദ്ഘാടനം വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിച്ചു. കേരളത്തിലെ വിവിധ ഓഫീസുകളില്‍ കെട്ടി കിടക്കുന്ന പരാതികളിലും ഫയലുകളിലും ഉടന്‍ തീര്‍പ്പു കല്‍പ്പിക്കാനുള്ള യജ്ഞത്തില്‍ ഏവരും പങ്കാളികള്‍ ആകണമെന്നും വകുപ്പു തലത്തില്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്ന പദ്ധതികളില്‍ മുന്‍ഗണന നല്‍കി ഉടന്‍ തീര്‍പ്പുണ്ടാകുമെന്നു മന്ത്രി അറിയിച്ചു. ഇതിനായി രണ്ട് ആഴ്ചയിലൊരിക്കല്‍ അവലോകന യോഗങ്ങള്‍ വകുപ്പ് തലത്തിലും ഉന്നത തലത്തിലും ചേരുമെന്ന് മന്ത്രി അറിയിച്ചു. സെപ്റ്റംബര്‍ അവസാനത്തോടു കൂടെ 3000 ഫയലുകള്‍ തീര്‍പ്പാക്കാനാണ്
തീരുമാനമെന്ന് ഡയറക്ടര്‍ അറിയിച്ചു.
Sunday, 10th December 2023
Leave a Reply