ക്ഷീരവികസന വകുപ്പിന്റേയും ആലപ്പുഴ ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടേയും സംയുക്താഭിമുഖ്യത്തില്‍ വാരനാട് ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തില്‍ ആലപ്പുഴ ജില്ലാ ക്ഷീരസംഗമം ഈ മാസം 21,22 തീയതികളില്‍ വാരനാട് ദേവീക്ഷേത്ര മൈതാനത്ത് വച്ച് നടത്തുന്നു. ഈ മാസം 21-ന് പി.പി ചിത്തരജ്ഞന്‍ എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ ജില്ലാ ക്ഷീരസംഗമത്തിന്റെ ഉദ്ഘാടനം മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയും തണ്ണീര്‍മുക്കം ക്ഷീരഗ്രാമത്തിന്റെ ഉദ്ഘാടനം കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദും നിര്‍വ്വഹിക്കും. മാര്‍ച്ച് 22-ന് ഉച്ചയ്ക്ക് 12.30-ന് നടക്കുന്ന സമാപന സമ്മേളനം ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനും നിര്‍വഹിക്കുന്നതാണ്. ജില്ലാ ക്ഷീരസംഗമത്തോടനുബന്ധിച്ച് കന്നുകാലി പ്രദര്‍ശനം, ക്ഷീരവികസന സെമിനാര്‍, ക്ഷീരോല്‍പ്പന്ന നിര്‍മ്മാണ പരിശീലനം, ക്ഷീരകര്‍ഷകരെ ആദരിക്കല്‍, കാര്‍ഷിക പ്രദര്‍ശനം, അവാര്‍ഡ് ദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
Friday, 9th June 2023
Leave a Reply