പള്ളിക്കുന്ന് മൃഗാശുപത്രി മുഖേന കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്കായി നടപ്പിലാക്കുന്ന ജൈവമാലിന്യം വളമാക്കുന്ന പദ്ധതിയില്‍ യൂണിറ്റിനായി അപേക്ഷ ക്ഷണിച്ചു. ചുരുങ്ങിയത് പത്ത് ക്യൂബിക് മീറ്റര്‍ വ്യാപ്തിയില്‍ മേല്‍ക്കൂരയോട് കൂടിയ ചാണക ശേഖരണ സംവിധാനമാണ് ഒരുക്കേത്. ഇരുപത്തിഅയ്യായിരം രൂപ നിര്‍മ്മാണച്ചിലവ് പ്രതീക്ഷിക്കുന്ന യൂണിറ്റിന് പന്ത്രായിരത്തി അഞ്ഞൂറ് രൂപ ധനസഹായം ലഭിക്കും. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 13 (സെപ്റ്റംബര്‍ 13). അപേക്ഷയുടെ മാതൃകയും കൂടുതല്‍ വിവരങ്ങളും പള്ളിക്കുന്ന് മൃഗാശുപത്രിയില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 284309 എന്ന നമ്പരില്‍ ബന്ധപ്പെടുക.
Tuesday, 30th May 2023
Leave a Reply