
ജൈവക്യഷിയുടെ പ്രചരണാർത്ഥം ബാംഗ്ളുർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സരോജിനി -ദാമോദരൻ ഫൗണ്ടേഷൻ നൽകുന്ന കേരളത്തിലെ മികച്ച ജൈവകർഷർക്കുളള അവാർഡ് ആലപ്പുഴ ഗൗരി നന്ദനം ആഡിറേറാറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ വെച്ച് ചാട്ടുപറമ്പിൽ സദാനന്ദന്
ഇൻഫോസിസ് ഫൗണ്ടർമാരായ സുധ ക്രിസ് ഗോപാലക്യഷ്ണൻ ,ഷിബുലാൽ എന്നിവർ ചേർന്ന് സമ്മാനിച്ചു
ഇൻഫോസിസ് സ്ഥാപകരിൽ ഒരാളും മുൻ CEO യുമായിരുന്നശ്രീ ഷിബുലാലിൻറെ മാതാപിതാക്കളുടെ സ്മരണക്കായാണ് ഈ അവാർഡ് നൽകിവരുന്നത്
കഴിഞ15 വർഷമായി ജൈവക്യഷിയിൽ വ്യാപ്യതനായ സദാനന്ദന്
കേരള ജൈവകർഷകസമിതി നൽകുന്ന ഡോ.രാധാക്യഷ്ണൻ പുരസ്കാരം, മാള പഞ്ചായത്തിലെ മികച്ച ജൈവകർഷകനുളള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്
നാടൻ പശുവിൻറെ ചാണകം ,ഗോമൂത്രം എന്നിവ ഉപയോഗിച്ച് ക്യഷി ചെയ്യുന്ന സദാനന്ദ ൻ കീടനിയന്ത്രണത്തിന് തൻറേതായ മാർഗ്ഗങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്
പ്രൊഫസർ രാമാനന്ദ് , കുമാരി ഷിബുലാൽ , സുധ ഗോപാലക്യഷ്ണൻ
ഡോ. വി പി ഗംഗാധരൻ, മുഹമ്മ പഞ്ചായത്ത് പ്രസിഡണ്ട് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു
Leave a Reply