Thursday, 21st November 2024

വാഴ /പച്ചക്കറി കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

Published on :

ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ രാഷ്ട്രീയ കൃഷി വികാസ് യോജന(2022-23) യുടെ ഭാഗമായി 2023-24 വര്‍ഷത്തില്‍ നടപ്പിലാക്കുന്ന ഓപ്പണ്‍ പ്രെസിഷന്‍ ഫാമിംഗ് പദ്ധതിക്ക് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലെ പട്ടികജാതി/ പട്ടിക വര്‍ക്ഷവിഭാഗത്തില്‍ പെട്ട വാഴ /പച്ചക്കറി കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 1 ഹെക്ടര്‍ വാഴക്ക് 96,000 രൂപയും, …

മത്സ്യസേവന കേന്ദ്രം : ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു.

Published on :

പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന പദ്ധതിയുടെ കീഴില്‍ ജില്ലയില്‍ മത്സ്യസേവന കേന്ദ്രം ആരംഭിക്കുന്നതിന് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. മത്സ്യ കര്‍ഷകര്‍ക്ക് കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍, മത്സ്യവിത്ത്, മണ്ണ്-ജല ഗുണനിലവാര പരിശോധന, മത്സ്യരോഗനിര്‍ണയം-നിയന്ത്രണം എന്നിവയ്ക്ക് സൗകര്യം ഒരുക്കുക, ഫിഷറീസ് പ്രൊഫഷണലുകള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുക എന്നിവയാണ് ഉദ്ദേശ്യലക്ഷ്യങ്ങള്‍. 25 ലക്ഷം രൂപയാണ് പദ്ധതി തുക. 40 ശതമാനം സബ്‌സിഡി ലഭിക്കും. …

ജൈവകര്‍ഷകള്‍ക്കുള്ള അക്ഷയശ്രീ അവാര്‍ഡ് 2023ന് അപേക്ഷ ക്ഷണിച്ചു.

Published on :

ജൈവകര്‍ഷകള്‍ക്കുള്ള അക്ഷയശ്രീ അവാര്‍ഡ് 2023ന് അപേക്ഷ ക്ഷണിച്ചു. മൂന്നുവര്‍ഷത്തിനുമേല്‍ ജൈവ കൃഷി ചെയ്യുന്ന കേരളത്തിലെ കര്‍ഷകരെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. സംസ്ഥാന തലത്തില്‍ ഏറ്റവും നല്ല ജൈവകര്‍ഷകന് 2 ലക്ഷം രൂപയും ജില്ലാതലത്തില്‍ അമ്പതിനായിരം രൂപ വീതമുള്ള 13 അവാര്‍ഡുകളും മട്ടുപ്പാവ്, സ്‌കൂള്‍, കോളേജ് വെറ്ററന്‍സ്, ഔഷധസസ്യങ്ങള്‍ എന്നീ മേഖലകള്‍ക്കായി പതിനായിരം രൂപ വീതമുള്ള 33 പ്രോത്സാഹന …

മത്സ്യബന്ധന ഉപകരണങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സിനു അപേക്ഷിക്കാം.

Published on :

ആലപ്പുഴ ഫിഷറീസ് വകുപ്പ്‌നടപ്പാക്കുന്ന മത്സ്യബന്ധന ഉപകരണങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയിലേക്ക്മത്സ്യത്തൊഴിലാളികളായ ഉടമകളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. മോട്ടോര്‍ ഘടിപ്പിച്ച് കടല്‍ മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെടുന്ന പരമ്പരാഗത മത്സ്യബന്ധനയാനങ്ങളുടെ ഇന്‍ഷുറന്‍സാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. യാനത്തിന് രജിസ്‌ട്രേഷന്‍, ലൈസന്‍സ് എന്നിവ ഉണ്ടായിരിക്കണം 2012 ജനുവരി മുതല്‍ രജിസ്റ്റര്‍ ചെയ്തപരമ്പരാഗതയാനങ്ങള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നത്. വിശദവിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും അതാത് മത്സ്യഭവനുമായി ബന്ധപെടുക.…

ഓണാട്ടുകര കാര്‍ഷികോത്സവം 2023

Published on :

കാര്‍ഷികപ്പെരുമയുടെ നേര്‍ക്കാഴ്ച ഒരുക്കി 14 ആമത് ഓണാട്ടുകര കാര്‍ഷികോത്സവം 2023 ഡിസംബര്‍ 27മുതല്‍ 31വരെ ആലപ്പുഴ ജില്ലിയലെ ആവണി ഗ്രൗണ്ട് പറയംകുളം ചാരുമൂട് വച്ച് നടത്തപ്പെടുന്നു. ഇതിന്റെ ഉദ്ഘാടനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വ്വഹിക്കുന്നു. ഇതോടനുബന്ധിച്ച് കാര്‍ഷിക പ്രദര്‍ശനം, കന്നുകാലി പ്രദര്‍ശനം, കാര്‍ഷിക സ്റ്റാളുകള്‍, കാര്‍ഷിക സെമിനാര്‍, കാര്‍ഷിക മത്സരം, നാടന്‍ ഭക്ഷ്യമേള, …

കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി: രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയ്യതി ഡിസംബര്‍ 31

Published on :

വിളനാശമുണ്ടായാല്‍ കര്‍ഷകനു സഹായമാകുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ചേരാന്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാനതിയ്യതി ഡിസംബര്‍ 31 ആണ്. കാലാവസ്ഥധിഷ്ഠിത പദ്ധതിയില്‍ തെങ്ങ്, റബ്ബര്‍, നെല്ല്, വാഴ, കവുങ്ങ്, കുരുമുളക്, മഞ്ഞള്‍, ജാതി, കൊക്കോ, വെറ്റില, ഏലം, ഗ്രാമ്പൂ, ഇഞ്ചി, മാവ്, പൈനാപ്പിള്‍, കശുമാവ്, മരച്ചീനി, കിഴങ്ങുവര്‍ക്ഷങ്ങള്‍ (ചേമ്പ്, ചേന, കാച്ചില്‍, ചെറു കിഴങ്ങ്, മധുരക്കിഴങ്ങ്) …

പൂപ്പൊലി 2024 : ജനുവരി 1 ന്

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാലയും, കൃഷി വകുപ്പും ചേര്‍ന്നൊരുക്കുന്ന ‘പൂപ്പൊലി 2024’ 2024 ജനുവരി 1 ന് വയനാട് ജില്ലയില്‍ തുടക്കം കുറിക്കുന്നു. വൈവിധ്യമാര്‍ന്ന അലങ്കാരവര്‍ണ്ണ പുഷ്പങ്ങളുടെ പ്രദര്‍ശനമാണ് ഈ മേളയുടെ പ്രധാന ആകര്‍ഷണം. ഇതോടൊപ്പം തന്നെ കാര്‍ഷിക മേഖലയുടെ പ്രാധാന്യം വിളിച്ചോതുന്നതും, നൂതന സാങ്കേതിക വിദ്യകളിലൂടെ വികസിപ്പിച്ചെടുത്ത വിത്തുകളുടെയും സസ്യങ്ങളുടെയും പ്രദര്‍ശനവും, വിപണനവും ഇതിന്റെ ഭാഗമായി …

ചെമ്മീന്‍ വിത്തുകള്‍ വില്പനയ്ക്ക്

Published on :

ഗുണനിലവാരമുള്ള വനാമി ചെമ്മീന്‍ വിത്തുകള്‍ കര്‍ഷകര്‍ക്ക് മിതമായ നിരക്കില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ ജില്ലയിലെ മാപ്പിളബേയിലെ വനാമി ചെമ്മീന്‍ വിത്ത് ഉല്‍പാദന കേന്ദ്രത്തില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ കഴിഞ്ഞതും രോഗാണുവിമുക്തമായതും ഗുണനിലവാരം ഉള്ളതുമായ ചെമ്മീന്‍ വിത്തുകള്‍ വില്പനയ്ക്ക് തയ്യാറായിട്ടുണ്ട്. ആവശ്യമുള്ളവര്‍ മാനേജര്‍, മത്സ്യഫെഡ്, വനാമി ചെമ്മീന്‍ വിത്ത് ഉല്‍പാദന കേന്ദ്ര,ം ഫിഷറീസ് കോംപ്ലസ്, മാപ്പിളബേ, കണ്ണൂര്‍ …

ഒരു മില്ലറ്റും മീനും : മേള

Published on :

എറണാകുളം കൃഷി വിജ്ഞാന്‍ കേന്ദ്രയും സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് ഇന്‍സ്റ്റിറ്റ്യൂട്ട് കൊച്ചിയില്‍ വച്ച് ഡിസംബര്‍ 28,29,30 തീയതികളില്‍ (കേരള ഹൈക്കോടതിയ്ക്ക് സമീപം) രാവിലെ 11 മണി മുതല്‍ രാത്രി 8 മണി വരെ ഒരു മില്ലറ്റും മീനും മേള സംഘടിപ്പിക്കുന്നു. ചെറുധാന്യങ്ങളുടെ പോഷക മൂല്യആരോഗ്യഗുണങ്ങളെക്കുറിച്ചുളള ബോധവത്കരണമാണ് മേളയുടെ ലക്ഷ്യം. ഇതോടനുബന്ധിച്ച് ചെറുധാന്യമത്സ്യ ഭക്ഷ്യമേളയും ചെറുധാന്യമത്സ്യ വില്പനയും, …