Friday, 18th October 2024

 

കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായ കാര്‍ഷികോത്സവത്തിന്റെ രണ്ടാം
പതിപ്പ് കളമശ്ശേരി പ്രീമിയര്‍ ജംഗ്ഷനിലെ ചാക്കോളാസ് പവലിയനിലെ വേദിയില്‍
സെപ്റ്റംബര്‍ 7 മുതല്‍ 13 വരെ സംഘടിപ്പിക്കുന്നു. കളമശ്ശേരിയിലെ വിവിധ പ്രദേശങ്ങളില്‍
കൃഷി ചെയ്യുന്ന വ്യത്യസ്തയിനം വിളകളെ അടിസ്ഥാനമാക്കിയുള്ള 20 കാര്‍ഷിക
സംഗമങ്ങളും സെമിനാറുകളുമാണ് സംഘടിപ്പിക്കുന്നത്. കൃഷി, വ്യവസായം, ടൂറിസം,
സഹകരണം തുടങ്ങി വിവിധ വകുപ്പുകളുടെ കീഴിലുള്ള സ്ഥാപനങ്ങളുടേയും സ്വകാര്യ
സ്ഥാപനങ്ങളുടേയും സ്റ്റാളുകള്‍ മേളയിലുണ്ടാകും. സഹകരണ ബാങ്കുകളുടെ
സ്‌റ്റോളുകളും മേളയില്‍ പങ്കെടുക്കും.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *