Saturday, 7th September 2024

വീട്ടില്‍ത്തന്നെ കൃഷി ചെയ്യാം; അറിയേണ്ട കാര്യങ്ങള്‍

വലിയ പരിചരണവും, അമിത വളപ്രയോഗവും ഇല്ലാതെ തന്നെ ഏത് കാലാവസ്ഥയിലും വളര്‍ന്നു വരുന്ന ഒരു പച്ചക്കറിയാണ് കോവല്‍. കൃഷിച്ചെലവും, പരിചരണവും കുറച്ചു മതി എന്നത് കോവല്‍കൃഷിയെ ആകര്‍ഷകമാക്കുന്നു. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലവും, വെള്ളം കെട്ടി നില്‍ക്കാത്തതുമായ മണ്ണും ഉണ്ടെങ്കില്‍ കോവല്‍ കൃഷി വന്‍ വിജയത്തില്‍ എത്തും. മണ്ണില്‍ ജൈവാംശം എത്രത്തോളം ഉണ്ടോ അത്രയും നല്ലതാണ് കോവല്‍ കൃഷിയ്ക്ക്.
വെള്ളരി വര്‍ഗ്ഗ വിളകളിലെ ദീര്‍ഘകാല പച്ചക്കറിയാണ് കോവയ്ക്ക (കോവല്‍). അന്നജം, പ്രോട്ടീന്‍, കൊഴുപ്പ്, ധാതുക്കള്‍, നാര്, കരോട്ടിന്‍, തയാമീന്‍, വിറ്റാമിന്‍ സി, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവ കോവയ്ക്കയിലടങ്ങിയിരിക്കുന്നു. വേര്, തണ്ട്, ഇല എന്നിവ ത്വഗ്രോഗം, പ്രമേഹം, കഫക്കെട്ട് എന്നിവയുടെ ശമനത്തിനായി ഉപയോഗിക്കാറുണ്ട്. ശാസ്ത്രനാമം കോക്കിനിയ ഗ്രാന്‍ഡിസ്.

 

ഇനങ്ങള്‍

ഇന്നു കേരളത്തില്‍ പലതരം കോവയ്ക്ക കൃഷി ചെയ്യുന്നുണ്ട്. ഉരുണ്ട കായ്കളുള്ളതും നീണ്ട വരകളോടുകൂടിയ കായ്കളുള്ളതും ഇവയില്‍പ്പെടുന്നു. കേരള കാര്‍ഷിക സര്‍വകലാശാലയുടെ സി.ജി 11 എന്നയിനം നല്ല വിളവു നല്‍കുന്നതായി കണ്ടുവരുന്നു. ഇതിന്റെ കായ്കള്‍ ചെറുതും വെളുത്ത വരകളോടു കൂടിയതുമാണ്. നീണ്ട കായ്കളോടുകൂടിയ സി.ജി 73 എന്നയിനവും നല്ല വിളവു തരുന്നവയാണ്. തമിഴ്‌നാട്ടിലെ ചെങ്കല്‍പെട്ട് ജില്ലയില്‍ കാണുന്ന ‘പടപ്പ് അത്യുത്പാദന ശേഷിയുള്ള ഇനമാണ്.
നല്ല നീര്‍വാര്‍ച്ചയുള്ള എല്ലാത്തരം മണ്ണിലും കോവയ്ക്ക കൃഷിചെയ്യുവാന്‍ സാധിക്കും. കോവയ്ക്ക സാധാരണയായി കൃഷിചെയ്യുന്നത് തണ്ടു മുറിച്ചു നട്ടാണ്. പ്രായമായ ചെടിയുടെ തണ്ട് നടീല്‍ വസ്തുവായി ഉപയോഗിക്കാം. ആണ്‍ചെടിയും പെണ്‍ചെടിയുമുള്ളതിനാല്‍, പെണ്‍ചെടിയില്‍ നിന്നു തന്നെ തണ്ടുകള്‍ തിരഞ്ഞെടുക്കണം. 2530 സെ.മീ. നീളവും 2 സെ.മീ. കനവുമുള്ള, മൂപ്പെത്തിയ നടീല്‍വസ്തു നീ വില്‍ 34 മുട്ടുകള്‍ ഉണ്ടായിരിക്കണം.
60×60 45 സെ.മീ. എന്ന കണക്കില്‍ ചതുരാകൃതിയില്‍ കുഴികള്‍ എടുത്ത് 25 കി.ഗ്രാം ഉണങ്ങിയ ചാണകം മേല്‍മണ്ണുമായി ചേര്‍ത്തിളക്കുക. ഓരോ കുഴിയിലും അടിവളമായി 45 ഗ്രാം യൂറിയ, 150 ഗ്രാം ലും മസൂറി, 25 ഗ്രാം പൊട്ടാഷ് എന്നിവ നല്‍കണം. ഓരോ തടത്തിലും 23 തണ്ടുകള്‍, രണ്ടു മുട്ടുകള്‍ മണ്ണിനടിയില്‍ വരത്തക്കവിധം നടുക. വരികള്‍ തമ്മില്‍ 4 മീറ്ററും ചെടികള്‍ തമ്മില്‍ 3 മീറ്ററും അകലം നല്‍കണം. തണ്ടുകള്‍ മണ്ണു നിറച്ച പ്ലാസ്റ്റിക് കൂടുകളില്‍ വേരുപിടിപ്പിച്ചും നടാം.

കാലവര്‍ഷത്തിന്റെയും തുലാവര്‍ഷത്തിന്റെയും ആരംഭത്തില്‍ കോവല്‍ നടാം. നടുമ്പോള്‍ മഴയില്ലെങ്കില്‍ മുള പൊട്ടുന്നതുവരെ നനക്കേണ്ടതാണ്. അടി വളമായി വേപ്പിന്‍പിണ്ണാക്കും (200 ഗ്രാം), രണ്ടാം മേല്‍വളത്തോടൊപ്പം (യൂറിയ 25 ഗ്രാം, പൊട്ടാഷു് 15 ഗ്രാം) കടലപ്പിണ്ണാക്കും (200 ഗ്രാം) പ്രയോഗിക്കുന്നതും നല്ലതാണ്. നട്ട് മൂന്നാഴ്ചക്കു ശേഷം വള്ളി വീശുമ്പോഴും വീണ്ടും മൂന്നാഴ്ചക്കുശേഷം പുഷ്പിക്കുമ്പോഴും മേല്‍വളം നല്‍കണം. ആദ്യം വള്ളി കള്‍ക്കു പടര്‍ന്നു കയറുവാന്‍ മരച്ചില്ലകള്‍ നാട്ടിക്കൊടുക്കുക. പിന്നീട് പടരുവാന്‍ തക്കവണ്ണം പന്തലിട്ടു കൊടുക്കണം. മാര്‍ച്ചു, എപ്രില്‍ മാസങ്ങളില്‍, ഉണങ്ങിയതും രോഗം ബാധിച്ചതുമായ വള്ളികള്‍ മുറിച്ചുമാറ്റി പുതിയ വള്ളികള്‍ വളരുവാന്‍ അനുവദിക്കണം. ഈ സമയം തടമെടുത്തു് 25 കി.ഗ്രാം ചാണകം/കമ്പോസ്റ്റു് ഇട്ടുമൂടണം. മറ്റുവിളകളെ അപേക്ഷിച്ചു വലിയ കീടരോഗബാധ ഇല്ലാത്ത വിളയാണ് കോവല്‍. എങ്കിലും കായ് ഈച്ചയുടെയും കുഴല്‍പ്പുഴുവിന്റെയും ഉപദ്രവം കണ്ടു വരാറുണ്ട്. ചെറിയതോതിലുള്ള കീടനാശിനി പ്രയോഗം മൂലമോ (മാലത്തയോണ്‍ 0.1%), തുളസിക്കെണി വെച്ചോ കായ് ഈച്ചയെ നിയന്ത്രിക്കാം. റോഗര്‍ (0.05%) എന്ന കീടനാശിനികൊണ്ട് കുഴല്‍പ്പുഴുവിനെയും നിയന്ത്രിക്കാം. അല്ലെങ്കില്‍ രാവിലെയും വൈകുന്നേരവും ചെറിയ വെള്ളം ചീറ്റല്‍ പ്രയോഗവും നടത്താം. രാസകീടനാശിനികള്‍ക്ക് ഉപരി ജൈവ കീടനാശിനികള്‍ക്ക് മുന്‍ഗണന കൊടുക്കണം. നട്ടു 45, 60 ദിവസത്തിനകം ചെടികള്‍ പൂവിട്ടു തുടങ്ങും. ജൂണ്‍ഡിസംബര്‍ വരെയാണ് കൂടുതല്‍ കായ്കള്‍ ലഭിക്കുന്നത്. ഓരോ വിളവെടുപ്പിനും 45 കി.ഗ്രാം കോവയ്ക്ക ഒരു ചെടിയില്‍ നിന്നും ലഭിക്കും. ഒരു പ്രാവശ്യം കോവല്‍ നട്ടാല്‍ 23 വര്‍ഷംവരെ ആദായമെടുക്കാം. കോവയ്ക്ക അധികം ഉള്ളപ്പോള്‍ ഉണക്കി സൂക്ഷിച്ച് പിന്നീട് ഉപയോഗിക്കാന്‍ സാധിക്കും. ദീര്‍ഘകാല വിളയായ കോവയ്ക്ക പ്രകൃതിയുടെ ഇന്‍സുലിന്‍ എന്നറിയപ്പെടുന്നു. സ്ഥലമില്ലാത്തവര്‍ക്ക് നല്ല ഒരു പന്തല്‍ ഉണ്ടെങ്കില്‍ ടെറസിലും കോവല്‍ കൃഷി ചെയ്യുവാന്‍ സാധിക്കും.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *