Saturday, 14th December 2024

ആലപ്പുഴ ജില്ലയിലെ ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ അനുകരണീയ പ്രവർത്തനങ്ങൾക്ക് സംസ്ഥാന വനം-വന്യജീവി വകുപ്പ് നൽകുന്ന വനമിത്ര അവാർഡിന് അപേക്ഷ ക്ഷണിച്ചു. 25000 രൂപയും ഫലകവുമാണ് അവാർഡായി നൽകുന്നത്. പരിസ്ഥിതിയും ജൈവ വൈവിധ്യവും പരിരക്ഷിക്കുന്നതും വർദ്ധിപ്പിക്കുന്നതുമായ പ്രവർത്തനങ്ങൾക്ക് ഓരോ ജില്ലയിൽ നിന്നും ഒരു അവാർഡ് വീതം നൽകും. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ജില്ലയിലെ വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കർഷകർ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിൽ നിന്ന് ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷയും പ്രവർത്തനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടും സഹിതം ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിൽ നൽകണം. മുൻവർഷങ്ങളിൽ അവാർഡ് ലഭിച്ചവർ അർഹരല്ല. അവസാന തീയതി ഓഗസ്റ്റ് കൂടുതൽ വിവരങ്ങൾക്ക് 0477 2246034 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *