
കശുമാവിന്റെ ഒരു പ്രധാന ശത്രുവാണ് തേയിലക്കൊതുക്. മരങ്ങള്‍ തളിരിട്ട് തുടങ്ങുന്ന സമയത്താണ് (സെപ്റ്റംബര്‍- ഒക്‌ടോബര്‍) പ്രാണികളുടെ ഉപദ്രവം ആരംഭിക്കുന്നത്. ഇളംതുകളും പൂങ്കുലയും കരിഞ്ഞു പോകുന്നതാണ് ലക്ഷണം. തേയില കൊതുകിനെ നിയന്ത്രിക്കുന്നതിന് വേപ്പിന്‍ സത്തടങ്ങിയ ജൈവകീടനാശിനി 20 മി.ലി ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി തളിക്കാവുന്നതാണ്. തേയില കൊതുകിന്റെ ഉപദ്രവം നിയന്ത്രാണാതീതമായി കണ്ടാല്‍ ക്വിനാല്‍ഫോസ് (2 മി.ലി. ഒരു ലിറ്റര്‍ വെളളത്തില്‍) തളിച്ച് അവയെ നിയന്ത്രിക്കണം. തളിരിടുന്നതു മുതല്‍ കായ്പിടിച്ചു തുടങ്ങുന്ന ഘട്ടം വരെയുളള മാസങ്ങളില്‍ (സെപ്റ്റംബര്‍ – ഫെബ്രുവരി) ആകെ മൂന്നു പ്രാവശ്യമെങ്കിലും മരുന്നു തളിച്ചാല്‍ മാത്രമേ നിയന്ത്രണം ഫലപ്രദമാകുകയുളളു.
Leave a Reply