ചേമ്പുകളോട് പൊതുവെ പുതിയ തലമുറയിലെ ആളുകള്‍ക്ക് പ്രിയമില്ല. എന്നാല്‍ ചീരച്ചേമ്പിനെ നിസാരനായി കാണേണ്ട. രുചികരം മാത്രമല്ല, പോഷകസമൃദ്ധവുമാണ് ചീരച്ചേമ്പ് എന്ന ഇലച്ചേമ്പ്. വിത്തില്ലാച്ചേമ്പ് എന്നും അറിയപ്പെടുന്നതാണ് ഇത്. കൊളസ്ട്രോള്‍ നിയന്ത്രണത്തിന് ഉത്തമമാണിതെന്ന് കരുതുന്നു.
സാധാരണ ചേമ്പിലകളില്‍ നിന്നും വ്യത്യസ്തമായ ഇലയാണ് ഇതിനുള്ളത്. ഇലകളും തണ്ടുകളും പൂര്‍ണമായും കറികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. ചേമ്പ് എന്നാണ് പേരെങ്കിലും കിഴങ്ങില്ലാത്തതാണ് ഇതിന്റെ പ്രത്യേകത. തറയിലും ഗ്രോബാഗിലും നന്നായി വളരുന്ന ചേമ്പിന് തണലാണ് വേണ്ടത്. ചെടികള്‍ വളരുന്നതിന് അനുസരിച്ച് ചുവട്ടില്‍ ധാരാളമായുണ്ടാകുന്ന ചെറുതൈകളാണ് നടീല്‍ വസ്തുവായി ഉപയോഗിക്കുന്നത്.
അടുക്കളത്തോട്ടത്തില്‍ വളര്‍ത്താന്‍ കഴിയുന്ന ചീരചേമ്പ് ദിവസവും നനയ്ക്കണം. ഒപ്പം വളപ്രയോഗം നടത്തുകയും വേണം. പോഷകസമൃദ്ധമായ കറിക്കുള്ള ഇലകള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം. കീടബാധ ഉണ്ടാകാന്‍ സാധ്യതയില്ലാത്തതുകൊണ്ട് കീടനാശിനി വേണ്ട.
Thursday, 12th December 2024
Leave a Reply