
ഡാമുകള്‍, പാറമടകള്‍, വലിയ കുളങ്ങള്‍ എന്നിവയില്‍ കൂട് മത്സ്യകൃഷി വ്യാപകമാകുകയാണ്. കെട്ടിക്കിടക്കുന്ന ജലാശയങ്ങളില്‍ നിര്‍മ്മിക്കുന്ന കൂടുകളുടെ നിര്‍മ്മാണച്ചെലവ് താരതമ്യേന കുറവാണ്. കൂടുതല്‍ ആഴം വിളവെടുപ്പിന് തടസ്സമാകുമ്പോഴും മഴകാരണം നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്നതിന് സാധ്യതയുള്ളപ്പോഴാണ് കൂട് മത്സ്യകൃഷി തിരഞ്ഞെടുക്കുന്നത്. കൂടിനെ ഉറപ്പിച്ച് നിര്‍ത്തുന്ന ആങ്കറുകള്‍, വലക്കൂടുകള്‍ കൃത്യമായി സ്ഥാപിക്കുന്നതിനുള്ള പി.വി.സി. മണല്‍ സിങ്കറുകള്‍, പി.വി.സി. കുഴലുകള്‍കൊണ്ടുള്ള ചട്ടക്കൂട്, കൂടുകളെ മൂടുന്ന വലകള്‍ എന്നിവയാണ് നിര്‍മ്മാണത്തിനുള്ള പ്രധാന ഘടകങ്ങള്‍. 7000 രൂപ ചിലവില്‍ ആറ് ക്യുബിക് മീറ്റര്‍ വ്യാപ്തമുള്ള സമചതുരക്കൂട് നിര്‍മ്മിക്കാന്‍ സാധിക്കും. സാധാരണയായി ശുദ്ധജലാശയങ്ങളിലെ കൂട് മത്സ്യകൃഷിക്ക് തിലാപ്പിയ, വാള, കരിമീന്‍ എന്നീ മത്സ്യങ്ങളാണ് അനുയോജ്യം. കെട്ടിക്കിടക്കുന്ന ജലാശയങ്ങളിലെ കൂട് മത്സ്യകൃഷിക്ക് 200 മത്സ്യക്കുഞ്ഞുങ്ങളെ ഓരോ കൂട്ടിലും നിക്ഷേപിക്കാം. ഒഴുക്കുള്ള ജലാശയമാണെങ്കില്‍ 350 മത്സ്യങ്ങളെ വളര്‍ത്താവുന്നതാണ്.






Leave a Reply