കൃഷിവകുപ്പിന്‍റെ 2021-22 ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി ലഭ്യമാക്കുന്നതിനും ശാക്തീകരണ ശൃംഖല ഉറപ്പാക്കുന്നതിനും, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഭരണം, ശേഖരണം, സംസ്ക്കരണം, വിപണനം എന്നീ സംവിധാനങ്ങള്‍ ശാക്തീകരിക്കുന്നതിനും കോഴിക്കോട് ജില്ലയില്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നു. നൂതന പദ്ധതികള്‍ താഴെ പറയുന്നു.
എ) കണ്ടെയ്നര്‍ മോഡ് പ്രോക്യുര്‍മെന്‍റ് പ്രോസസിംഗ് സെന്‍റര്‍ സിസിഎംപിസി പദ്ധതി പ്രകാരം പ്രൈമറി അഗ്രി ക്രെഡിറ്റ് സൊസൈറ്റികള്‍ക്ക് 50% (പരമാവധി 4.5 ലക്ഷം രൂപ) ആണ് ധനസഹായം. പ്രൈമറി അഗ്രി ക്രെഡിറ്റ് സൊസൈറ്റികള്‍ അപേക്ഷകരായി ഇല്ലാത്തപക്ഷം സ്റ്റാര്‍ട്ടപ്പുകള്‍/കുടുംബശ്രീയൂണിറ്റുകള്‍/ഹോര്‍ട്ടികോര്‍പ്പുകള്‍ എന്നിവരെയും ഗുണഭോക്താക്കളായി പരിഗണിക്കും.
ബി) പഴം പച്ചക്കറികള്‍ മറ്റു കാര്‍ഷിക വിഭവങ്ങള്‍ എന്നിവ സംഭരിച്ച് ശീതീകരിച്ച് കേടുകൂടാതെ സൂക്ഷിച്ച് വിപണന ശൃംഖലയിലേക്ക് എത്തിക്കുന്നതിനായി ഊഷ്മാവ്/താപനിയന്ത്രണ സൗകര്യമുളള വാന്‍ വാങ്ങുന്നതിനുളള പദ്ധതി പ്രകാരം പ്രൈമറി അഗ്രി ക്രെഡിറ്റ് സൊസൈറ്റികള്‍ക്ക് 50% (പരമാവധി 4 ലക്ഷം രൂപ) ആണ് സബ്സിഡി. പ്രൈമറി അഗ്രി ക്രെഡിറ്റ് സൊസൈറ്റികള്‍ തല്‍പരരാകാത്ത പക്ഷം സ്റ്റാര്‍ട്ട് അപ്പുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍, എസ്.എച്ച്.ജി/എഫ്.പി.ഒ/പഞ്ചായത്തുകള്‍/ ഇക്കോഷോപ്പുകള്‍/ഹോര്‍ട്ടികോര്‍പ്പ് എന്നിവര്‍ക്കും ഗുണഭോക്താക്കളാകാം.
സി) കര്‍ഷകര്‍ക്ക്/കര്‍ഷകഗ്രൂപ്പുകള്‍ക്ക്/എസ്.എച്ച്.ജി/എഫ്.പി.ഒ എന്നിവര്‍ക്ക് പഴം, പച്ചക്കറി, കിഴങ്ങുവര്‍ഗ്ഗങ്ങള്‍/നാളികേരം എന്നിവയുടെ പ്രോസസ്സിംഗ്/മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനുളള ധനസഹായ പദ്ധതിയില്‍ 50% ആണ് സബ്സിഡി തുക ബാക്കി തുകയില്‍ 40% എസ്.എച്ച്.എം , സ്മാം പദ്ധതികളില്‍ നിന്നും കണ്ടെത്താന്‍ വ്യവസ്ഥയുണ്ട്.
ഡി) മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നതിന് ഇന്‍ക്യുബേഷന്‍ സെന്‍ററുകള്‍ സ്ഥാപിക്കുന്നതിനുളള ധനസഹായ പദ്ധതിയില്‍ പ്രൈമറി അഗ്രി ക്രെഡിറ്റ് സൊസൈറ്റി/സ്റ്റാര്‍ട്ട് അപ്പുകള്‍/എസ്.എച്ച്.ജി/എഫ്.പി.ഒ എന്നിവയ്ക്ക് അപേക്ഷ സമര്‍പ്പിക്കാം. ആവശ്യാധിഷ്ഠിത ധനസഹായം പ്രോജക്ട് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നല്‍കുക. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും കൃഷിഭവന്‍, കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ ഓഫീസുകള്‍ എന്നിവയുമായി ബന്ധപ്പെടേതാണ്.
Leave a Reply