Friday, 18th October 2024

കേരളത്തിലെ ആദ്യത്തെ ഓൺലൈൻ കാർഷിക റേഡിയോയായ കിസാൻ റേഡിയോ ലോകമെമ്പാടുമുള്ള കർഷകർക്ക് സമർപ്പിച്ച് കോൺഗ്രസ് ദേശീയ നേതാവും വയനാട് എംപി യുമായ രാഹുൽ ഗാന്ധി. 101 നെന്മണികൾ കോർത്തുണ്ടാക്കിയ ഹാരമണിഞ്ഞ് കൊണ്ടാണ് അദ്ദേഹം റേഡിയോ ഉദ്‌ഘാടനം നിർവഹിച്ചത്. കെ.സി വേണുഗോപൽ എം.പി, ഐ.സി ബാലകൃഷണൻ എം.എൽ.എ, രാജിത്ത് വെള്ളമുണ്ട, പർവ്വതി ഷിനോജ്, ബിജു കിഴക്കേടം എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കാർഷിക വൃത്തിക്കു പേരുകേട്ട വയനാട്ടിലെ കൽപറ്റയിൽ നിന്നും സംപ്രേക്ഷണമാരംഭിക്കുന്ന കിസാൻ റേഡിയോയുടെ ലോഗോ പ്രകാശനം ഫെബ്രുവരി 10 ആം തീയതി തൃശൂർ വൈഗയിൽ വെച്ച് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ നിർവഹിച്ചിരുന്നു. കൃഷി വകുപ്പിന്റെ എല്ലാവിധ സഹകരണങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് ഡയറക്ടർ വാസുകി ഐഎഎസും രംഗത്ത് വന്നിരുന്നു. വയനാട്ടിൽ വേരുറപ്പിച്ചിട്ടുള്ള കെന്റ് മീഡിയയാണ് ഇത്തരമൊരു സംരംഭത്തിന് പിന്നിൽ. പ്രവാസി മലയാളിയും മാധ്യമപ്രവർത്തകനുമായ ശ്രീകുമാർ കല്ലിട്ടതിൽ, രാജിത്ത് വെള്ളമുണ്ട,ബിജു കിഴക്കേടം, പ്രദുൽ രാഘവ്, ആശ്രിത ഓ എസ്, പാർവതി ഷിനോജ്, വിമൽ കുമാർ എന്നിവരാണ് കിസാൻ റേഡിയോയുടെ അണിയറ ശിൽപ്പികൾ. പൂർണ്ണമായും കാർഷിക പരിപാടികൾക്ക് മുൻതൂക്കം നൽകികൊണ്ടായിരിക്കും റേഡിയോയുടെ പ്രവർത്തനം. ഓൺലൈനിലൂടെ ലോകമെമ്പാടുമുള്ള മലയാളികൾക്ക് റേഡിയോ ആസ്വദിക്കാം. മലയാളികളുടെ ദൈനംദിന ജീവിതത്തിൽ നിന്ന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് നെല്ല്. അങ്ങനെയുള്ള നെൽകൃഷി സംരക്ഷിക്കേണ്ടത് വരും തലമുറയുടെ ഉത്തരവാദിത്വമാണ്. യുവാക്കളുടെ പ്രതിനിധിയായ രാഹുൽ ഗാന്ധിക്ക് 101 നെന്മണികൾ കോർത്തുണ്ടാക്കിയ ഹാരമണിയിച്ചതിലൂടെ യുവാക്കളിലേക്ക് ആ കർത്തവ്യം ഏല്പിക്കുകയാണ് കിസാൻ റേഡിയോ ലക്‌ഷ്യം വെക്കുന്നതെന്ന് റേഡിയോ സ്റ്റേഷൻ ഡയറക്ടർ രാജിത്ത് വെള്ളമുണ്ട പറഞ്ഞു. പുതു തലമുറയെ കൃഷിയിൽരകൃഷിയിലേക്ക് ആകര്ഷിക്കുന്നതിനോടൊപ്പം പഴയ തലമുറയ്ക്കും ആസ്വാദ്യകരമായ രീതിയിലായിരിക്കും റേഡിയോയുടെ പ്രവർത്തനമെന്ന് മാനേജിങ് ഡയറക്ടർ ശ്രീകുമാർ കല്ലിട്ടതിൽ അറിയിച്ചു മാർച്ച് 1 മുതൽ പുത്തൻ പരിപാടികൾ ആസ്വദിച്ചു തുടങ്ങാം ഇപ്പോൾ പരീക്ഷണ പരീക്ഷണ പ്രേക്ഷേപണമാണ് നടക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു . 24 മണിക്കൂറും സംപ്രേക്ഷണം ചെയ്യുന്ന കിസാൻ റേഡിയോ പ്ലെസ്റ്റോറിൽ ലഭ്യമാണ്. www.kissanradio.com എന്ന വെബ്സൈറ്റിലൂടെയും കിസാൻ റേഡിയോ ആസ്വദിക്കാം

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *