ചിങ്ങം ഒന്ന് കര്‍ഷക ദിനത്തോടനുബന്ധിച്ച് വിഴിഞ്ഞം കോട്ടുകാല്‍ കൃഷിഭവന്‍ മികച്ച കര്‍ഷകര്‍ക്ക് പുരസ്‌കാരം നല്‍കി ആദരിക്കുന്നു. ഇതിനായി വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച കൃഷിഭവന്‍ പരിധിയിലെ കര്‍ഷകരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. കര്‍ഷകര്‍ ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയോടൊപ്പം വെള്ളപ്പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ആഗസ്റ്റ് 5 ന് വൈകുന്നേരം 5 മണിയ്ക്ക് മുന്‍പായി നേരിട്ട് കൃഷി ഭവനില്‍ സമര്‍പ്പിക്കണം. ആറാം തീയതി മുതല്‍ കൃഷിസ്ഥല പരിശോധന നട ത്തേണ്ടതുള്ളതിനാല്‍ അഞ്ചാം തീയതിയ്ക്ക് ശേഷം വരുന്ന അപേക്ഷകള്‍ പരിഗണിക്കുന്നത ല്ലെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷി ഭവനുമായി 9446484939, 9446177424 നമ്പറുകളില്‍ ബന്ധിപ്പെടണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ പുരസ്‌കാരത്തിന് അര്‍ഹരായവര്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.
Monday, 19th January 2026






Leave a Reply