ചെടികളില്‍ കാണുന്ന വെളുത്ത പഞ്ഞിപോലുളള മീലിമുട്ടയെയും പരന്ന ആകൃതിയിലുളള ശല്‍ക്കകീടങ്ങളേയും നിയന്ത്രിക്കാനായി 5 ഗ്രാം ബാര്‍സോപ്പ് ചെറുതായി അരിഞ്ഞ് ചൂടു വെളളത്തില്‍ ലയിപ്പിച്ച് ചെടികളില്‍ തളിച്ചു കൊടുത്തതിന് ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് ലക്കാനിസീലിയം ലക്കാനി എന്ന കുമിള്‍ പൊടി 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി തളിക്കണം. ഇവ വൈകുന്നേരങ്ങളില്‍ തളിക്കുന്നതാണ് ഉത്തമം. മീലിമുട്ടയുടെ വംശവര്‍ദ്ധനവ് വളരെ കൂടുതലായതിനാല്‍ 2-3 ദിവസത്തിലൊരിക്കല്‍ തളിച്ചു കൊടുക്കണം. ഇതു വൈകുന്നേരങ്ങളില്‍ തളിക്കുന്നതാണ് ഉത്തമം. പപ്പായ മീലിമുട്ടക്കെതിരെ അസിരോഫാഗസ് പപ്പായ എന്ന എതിര്‍ പ്രാണികളെ ഉപയോഗിക്കുന്നത് ഫലപ്രദമാണ്. ഇവയെ ലഭിക്കുന്നതിന് വെളളാനിക്കര ഹോര്‍ട്ടിക്കള്‍ച്ചര്‍ കോളേജിലെ ബയോകണ്‍ട്രോള്‍ യൂണിറ്റുമായോ, മണ്ണുത്തി കമ്മ്യൂണിക്കേഷന്‍ സെന്ററുമായോ 0487 – 2438303, 0487 – 2370773 എന്നീ ഫോണ്‍ നമ്പരുകളിലോ ബന്ധപ്പെടുക.
Sunday, 29th January 2023
Leave a Reply