കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന ‘ശീതകാല പച്ചക്കറി കൃഷി’ എന്ന വിഷയത്തിലെ സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ പുതിയ ബാച്ച് 2024 ഓഗസ്റ്റ് 6 ന് ആരംഭിക്കുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാല ശാസ്ത്രജ്ഞര്‍ കൈകാര്യം ചെയ്യുന്ന ഈ കോഴ്സില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ ഓഗസ്റ്റ് 5 നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫൈനല്‍ പരീക്ഷ പാസ്സാവുന്ന പഠിതാക്കള്‍ നിശ്ചിത ഫീസ് ഈടാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. www.celkau.in/MOOC എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് ഈ പരിശീലന കോഴ്സില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഓഗസ്റ്റ് 6 മുതല്‍ ‘പ്രവേശനം’ എന്ന ബട്ടണ്‍ ക്ലിക് ചെയ്ത് യുസര്‍ ഐ ഡി യും പാസ്സ്വേര്‍ഡും ഉപയോഗിച്ച് ക്ലാസ്സുകളില്‍ പങ്കെടുക്കാം.
Also read:
2022 വര്‍ഷത്തെ ജൈവവൈവിധ്യ സംരക്ഷണ പുരസ്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു
നാവിനെ ത്രസിപ്പിക്കുന്ന മധുരവും, ശരീരത്തിനു കുളിര്‍മ്മ പകരുന്ന തണുപ്പുമായി പാഷന് ഫ്രൂട്ട് പഴങ്ങളിലെ...
പി.എം കിസാന്‍ സമ്മാന്‍ നിധി അപേക്ഷ സമര്‍പ്പിക്കുന്നത് തുടരാം: മന്ത്രി വി.എസ് സുനില്‍കുമാര്‍
ഇന്റേണ്‍ഷിപ്പ് പദ്ധതി : അവസാന തിയ്യതി ജൂലൈ 24
Leave a Reply