കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് എ ഹെല്‍പ്പ്. ഈ പദ്ധതിയിലൂടെ മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കര്‍ഷകരുടെ വീട്ടുപടിക്കലെത്തിക്കുന്നതിനും വിജ്ഞാനവ്യാപന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു. പദ്ധതി പ്രവര്‍ത്തനങ്ങളും രോഗപ്രതിരോധ ചികിത്സാ മാര്‍ക്ഷങ്ങളും വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങളും ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള മൃഗസംരക്ഷണ വകുപ്പിന്റെ കര്‍മ്മസേനയായി ഇവര്‍ പ്രവര്‍ത്തിക്കും. മൃഗാരോഗ്യ സംരക്ഷണം, തീറ്റ പരിപാലനം, ശുദ്ധമായ പാലുല്‍പ്പാദനം, പുല്‍കൃഷി, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍, കന്നുകാലികളെ ഇന്‍ഷുര്‍ ചെയ്യുന്നതിനും, ബാങ്കുകളില്‍ നിന്നും ലോണ്‍ ലഭ്യമാക്കുന്നതിനും വേണ്ട സൗകര്യങ്ങള്‍ ഒരുക്കല്‍, വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഹെല്‍പ്പര്‍മാര്‍ക്ക് പരിശീലനം നല്‍കും. അക്രഡിറ്റഡ് ഏജന്റ് ഫോര്‍ ഹെല്‍ത്ത് & എക്‌സ്റ്റന്‍ഷന്‍ ഓഫ് ലൈവ്‌സ്‌റ്റോക്ക് പ്രൊഡക്ഷന്‍ എന്നതിന്റെ ചുരുക്കപ്പേരാണ് എ ഹെല്‍പ്പ്. കര്‍ഷകര്‍ക്ക് പരമാവധി സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനും ഈ സംവിധാനം വഴിയൊരുക്കും.
Thursday, 12th December 2024
Leave a Reply