Wednesday, 14th May 2025

മഴക്കാലത്ത് പശുക്കള്‍ക്ക് ഇളം പുല്ല് അധികമായി നല്‍കി വരുന്നത് മൂലം ശരീരത്തിലെ മഗ്നീഷ്യം കുറഞ്ഞ് ഗ്രാസ് റ്റെറ്റനി എന്ന രോഗത്തിന് കാരണമാകുന്നു. പേശി വലിയല്‍, തല പിറകിലോട്ട് ചരിക്കുക, വായില്‍ നിന്നും നുരയും പതയും വരല്‍, കൈകാലുകള്‍ നിലത്തടിക്കുക, ശ്വാസ തടസ്സം തുടങ്ങിയവയാണ് ഇതിന്റെ രോഗ ലക്ഷണം. രോഗം പ്രതിരോധിക്കുന്നതിനായി മഗ്നീഷ്യം ഓക്‌സൈഡ് മഗ്നീഷ്യം ക്ലോറൈഡ് എന്നിവ 30 – 60 ഗ്രാം വരെ ദിനം പ്രതി തീറ്റയില്‍ ഉള്‍പ്പെടുത്തുക. ഇളം പുല്ലില്‍ മഗ്നീഷ്യത്തിന്റെ അളവ് കുറവായതിനാല്‍ ഇതോടൊപ്പം മറ്റു പുല്ലുകളും യോജിപ്പിച്ചു നല്‍കുക, ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയാല്‍ മൈഫെക്‌സ് ലായനി വെറ്റിനറി ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം നല്‍കി പശുക്കളെ രക്ഷപ്പെടുത്താം.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *