Monday, 28th October 2024

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ഉണക്കറബ്ബറില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ ഡിസംബര്‍ 05 മുതല്‍ 09 വരെ അഞ്ചു ദിവസത്തെ പരിശീലനം നല്‍കുന്നു. മോള്‍ഡഡ്, എക്‌സ്ട്രൂഡഡ്, കാലെന്‍ഡേര്‍ഡ് ഉത്പന്നങ്ങളുടെ നിര്‍മ്മാണം; റബ്ബര്‍കോമ്പൗണ്ടിങ്; പ്രോസസ്സ് കണ്‍ട്രോള്‍, വള്‍ക്കനൈസേറ്റ് പരിശോധനകള്‍; എം.എസ്.എം.ഇ. (മൈക്രോ, സ്‌മോള്‍ & മീഡിയം എന്റര്‍പ്രൈസസ്) പദ്ധതികള്‍ തുടങ്ങിയവ വിഷയങ്ങളിലാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2353127 എന്ന ഫോണ്‍ നമ്പരിലോ 04812353201 എന്ന വാട്‌സ്ആപ്പ് നമ്പരിലോ ബന്ധപ്പെടാം.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *