ഓണക്കാലത്ത് പൊതുജനങ്ങള്‍ക്ക് ശുദ്ധവും മായം കലരാത്തതുമായ പാല്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ക്ഷീര വികസന വകുപ്പിന്റെ ഓണക്കാല ഊര്‍ജ്ജിത പാല്‍ പരിശോധന സംവിധാനവും, ഇന്‍ഫര്‍മേഷന്‍ സെന്ററും ക്ഷീരവികസന വകുപ്പിന്റെ പട്ടത്ത് പ്രവര്‍ത്തിക്കുന്ന ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ ലാബില്‍ സെപ്റ്റംബര്‍ 3 മുതല്‍ 7 വരെ സംഘടിപ്പിക്കുന്നു. കര്‍ഷകര്‍ക്ക് അവര്‍ ഉത്പാദിപ്പിക്കുന്നതും പൊതുജനങ്ങള്‍ക്ക് അവര്‍ ഉപയോഗിക്കുന്നതുമായ പാല്‍ സൗജന്യമായി പരിശോധിക്കുന്നതിനുള്ള സൗകര്യം ലാബില്‍ ഒരുക്കിയിട്ടുണ്ട്. ഗുണനിലവാര പരിശോധനയ്ക്കായി കുറഞ്ഞത് 200 മില്ലി പാല്‍ സാമ്പിളും പാക്കറ്റ് ആണെങ്കില്‍ പാക്കറ്റ് പൊട്ടിക്കാതെ എത്തിക്കുവാനും ശ്രദ്ധിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. അന്യസംസ്ഥാനത്ത് നിന്ന് വരുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതുമാണ്. പാറശാല കേന്ദ്രീകരിച്ച് സ്ഥിരം പാല്‍ പരിശോധന സംവിധാനം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.
Saturday, 25th March 2023
Leave a Reply